ടാക്‌സി സർവിസ് നടത്തുന്ന സിയാൽ പ്രീപെയ്ഡ് ടാക്‌സി സൊസൈറ്റി നിയോഗിച്ച ഇമ്മാനുവേൽ ഏജൻസി എന്ന കരാർ സ്ഥാപനത്തിലെ വനിതാ സൂപ്പർവൈസർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.
പ്രതിദിനം രാജ്യാന്തര, ആഭ്യന്തര വിഭാഗങ്ങളിൽ നാലായിരത്തോളം യാത്രക്കാരെയാണ് കൊച്ചി വിമാനത്താവളം കൈകാര്യം ചെയ്യുന്നത് . കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ കർശനമായ സജ്ജീകരണങ്ങളാണ് നിലവിൽ സിയാൽ ഒരുക്കിയിട്ടുള്ളത്. മുഴുവൻ ജീവനക്കാർക്കും ഇതുസംബന്ധിച്ച ബോധവൽക്കരണം നൽകിയിട്ടുണ്ട്.
വിവിധ കരാർ, ഉപകരാർ ഏജൻസികളിൽ ജോലി ചെയ്യുന്ന മുഴുവൻ പേർക്കും സുരക്ഷാ വസ്ത്രങ്ങളും ഉപാധികളും സിയാൽ തന്നെ നൽകിയിട്ടുണ്ട്. ശുചീകരണ വിഭാഗത്തിൽ ജോലിചെയ്യുന്ന മുഴുവൻ പേർക്കും ഫേസ് ഷീൽഡുകൾ, മാസ്‌കുകൾ, ഗ്ലൗസുകൾ എന്നിവ സിയാൽ നൽകുകയും ഇവർ അത് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.
advertisement
[NEWS]Triple LockDown in Thiruvananthapuram | ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ; എന്തൊക്കെ പ്രവർത്തിക്കും; പ്രവർത്തിക്കില്ല [NEWS]Breaking | സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കൊച്ചിയിൽ ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു
[NEWS]
നാലായിരത്തോളം പേർക്കാണ് ഫേസ് ഷീൽഡുകൾ നൽകിയത്. എയ്‌റോബ്രിഡ്ജ് നിയന്ത്രിക്കുന്ന ജീവനക്കാർ, സി.ഐ.എസ്.എഫ് അംഗങ്ങൾ എന്നിവരുൾപ്പെടെ മൂവായിരത്തോളം പേർക്ക് പി.പി.ഇ സ്യൂട്ടുകൾ നൽകി. ഇമിഗ്രേഷൻ മുതൽ പ്രിപെയ്ഡ് ടാക്‌സി കൗണ്ടർ വരെയുള്ള ഇടങ്ങളിൽ ജീവനക്കാരും യാത്രക്കാരും നേരിട്ട് ബന്ധപ്പെടാതിരിക്കാൻ ഗ്ലാസ് ഭിത്തികളും സംസാരിക്കാൻ മൈക്കും നൽകിയിട്ടുണ്ട്.
മുഴുവൻ ടാക്‌സികളിലും ഡ്രൈവറും യാത്രക്കാരും തമ്മിൽ നേരിട്ട് ബന്ധപ്പെടാതിരിക്കാൻ കമ്പാർട്ടുമെന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ജീവനക്കാർ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ നേരത്തെ രണ്ടുവട്ടം ഓഡിറ്റിംഗ് നടത്തിയിരുന്നു.