TRENDING:

Covid 19 | കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകളും; ഉത്തരവുമായി ഹൈക്കോടതി

Last Updated:

കോവിഡ് ചികിത്സയ്ക്ക് ഹോമിയോ മരുന്ന് നിര്‍ദ്ദേശിക്കാന്‍ ഹോമിയോ ഡോക്ടര്‍മാര്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്രം നേരത്തെ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകള്‍ നല്‍കാമെന്ന് ഹൈക്കോടതി. മരുന്നു നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ആയുഷ് മന്ത്രാലയം നിര്‍ദേശിച്ച മരുന്നുകള്‍ അംഗീകൃത ഹോമിയോ ഡോക്ടര്‍മാര്‍ നല്‍കുന്നത് തടസ്സപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
homeo
homeo
advertisement

കോവിഡ് ചികിത്സയ്ക്ക് ഹോമിയോ മരുന്ന് നിര്‍ദ്ദേശിക്കാന്‍ ഹോമിയോ ഡോക്ടര്‍മാര്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്രം നേരത്തെ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. തിരുവന്തപുരത്തെ ഹോമിയോ ഡോക്ടര്‍ ജയപ്രസാദിൻ്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ച കൊവിഡ് പ്രതിരോധ ചികിത്സ നടത്തിയ തനിക്കെതിരെ കേസ് എടുക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.

അതിനിടെ സംസ്ഥാനത്ത് കേരളത്തില്‍ ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം 645, കണ്ണൂര്‍ 619, പത്തനംതിട്ട 545, കാസര്‍ഗോഡ് 533, ഇടുക്കി 451, വയനാട് 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

advertisement

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,022 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,08,03,168 സാമ്പിളുകളാണ് പരിശോധിച്ചത്.

Also Read- കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അറിയാം

യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (117), സൗത്ത് ആഫ്രിക്ക (10), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 128 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 126 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

advertisement

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,437 ആയി.

Also Read- സംസ്ഥാനങ്ങളില്‍ 1.33 കോടി ഡോസ് വാക്‌സിന്‍ ഇപ്പോഴും ലഭ്യമാണ്; കേന്ദ്ര സര്‍ക്കാര്‍

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 154 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,048 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 928 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1972, കൊല്ലം 1841, തിരുവനന്തപുരം 1670, മലപ്പുറം 1685, പാലക്കാട് 1024, തൃശൂര്‍ 1433, ആലപ്പുഴ 1276, കോഴിക്കോട് 1215, കോട്ടയം 619, കണ്ണൂര്‍ 563, പത്തനംതിട്ട 529, കാസര്‍ഗോഡ് 519, ഇടുക്കി 425, വയനാട് 277 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

advertisement

Also Read- കോവിഡ് 19 വൈറസ് ചൈനയിലെ വുഹാൻ ലാബിൽ നിന്ന് തന്നെ ചോർന്നതായിരിക്കാമെന്ന് യുഎസ് റിപ്പോർട്ട്

74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, എറണാകുളം, കാസര്‍ഗോഡ് 9 വീതം, കൊല്ലം, പാലക്കാട് 7 വീതം, തൃശൂര്‍, വയനാട് 6 വീതം, തിരുവനന്തപുരം 5, പത്തനംതിട്ട 4, ഇടുക്കി 2, കോട്ടയം, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

advertisement

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,237 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1503, കൊല്ലം 2505, പത്തനംതിട്ട 634, ആലപ്പുഴ 1305, കോട്ടയം 830, ഇടുക്കി 497, എറണാകുളം 2538, തൃശൂര്‍ 1212, പാലക്കാട് 1766, മലപ്പുറം 4590, കോഴിക്കോട് 1318, വയനാട് 246, കണ്ണൂര്‍ 829, കാസര്‍ഗോഡ് 464 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,39,064 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,24,248 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Also Read- കോവിഷീല്‍ഡിന് 780 രൂപ, കോവാക്സിന് 1410 രൂപ; സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന പരമാവധിവില നിശ്ചയിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,92,079 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,59,683 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 32,396 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2527 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകളും; ഉത്തരവുമായി ഹൈക്കോടതി
Open in App
Home
Video
Impact Shorts
Web Stories