കോവിഡ് 19 വൈറസ് ചൈനയിലെ വുഹാൻ ലാബിൽ നിന്ന് തന്നെ ചോർന്നതായിരിക്കാമെന്ന് യുഎസ് റിപ്പോർട്ട്

Last Updated:

ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യം ഉണ്ടെന്നും യു എസ് നാഷണൽ ലബോറട്ടറി

News18 Malayalam
News18 Malayalam
കോറോണവൈറസ് ചൈനയിലെ വുഹാൻ ലാബിൽ നിന്ന് ചോർന്നതാണെന്ന സാധ്യത തള്ളിക്കളയാനാവില്ലെന്നും ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യം ഉണ്ടെന്നും യു എസ് നാഷണൽ ലബോറട്ടറി. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
2020 മെയിലാണ് കാലിഫോർണിയയിലെ ലോറെൻസ് ലിവെർമോർ നാഷണൽ ലബോറട്ടറി ചൈനയിൽ നിന്ന് വൈറസ് ലീക്കായത് എന്നത് സംബന്ധിച്ച് പഠനം പൂർത്തിയാക്കിയത്. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയ അവസാന കാലത്താണ് ലബോറട്ടറി തയാറാക്കിയ പഠനം സ്റ്റേറ്റ് ഡിപ്പാർട്മെന്റിന് കൈമാറിയത്.
ലോറെൻസ് ലിവെർമോറിന്റെ പഠനം പ്രധാനമായും കോവിഡ് 19 ന്റെ ജീനോമിക് വിലയിരുത്തലുകളിലായിരുന്നു ശ്രദ്ധയൂന്നിയിരുന്നത്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ ലോറെൻസ് ലിവെർമോർ തയാറായില്ലെന്നും ജേണൽ പറയുന്നു. വൈറസ് ഉത്ഭവം കണ്ടെത്താനുള്ള സഹായം നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ മാസം സഹായം പ്രഖ്യാപിച്ചിരുന്നു.
advertisement
കോവിഡ് 19 വൈറസിന്റെ ഉത്ഭവം സംബന്ധിച്ചു പ്രധാനമായും രണ്ട് സാധ്യതകളാണ് യു എസ് ഇന്റലിജൻസ് ഏജൻസികൾ കണക്കു കൂട്ടുന്നത്. ചൈനയിലെ ലബോറട്ടറിയിൽ നിന്ന് മനപൂർവ്വമല്ലാതെ ചോര്‍ന്നതാവും എന്നാണ് ഒന്നാമത്തെ സാധ്യതയായി വിലയിരുത്തപ്പെടുന്നത്. വൈറസ് ബാധിച്ച ഏതെങ്കിലും ജീവിയിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നു എന്നതാണ് രണ്ടാമത്തെ സാധ്യത. എന്നാൽ അധികൃതർ ഇതുവരെ ഈ വിഷത്തില്‍ ഒരു അന്തിമതീർപ്പിലെത്തിയിട്ടില്ല.
എന്നാൽ, ട്രംപിന്റെ കാലത്ത് തയാറാക്കിയ ഒരു റിപ്പോർട്ട് പ്രകാരം 2019 നവംബറിൽ ചൈനയിലെ വുഹാൻ ഇൻസ്റ്റിട്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ഗവേഷകരെ ഗുരുതര അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു എന്ന് സ്ഥിരീകരിച്ചിരുന്നുവെന്ന് യു എസ് സർക്കാർ വൃത്തങ്ങൾ വാൾസ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.
advertisement
അമേരിക്കൻ ഉദ്യോഗസ്ഥർ വൈറസ് ഉത്ഭവം സംബന്ധിച്ച് ചൈന സുതാര്യമായ സമീപനമല്ല സ്വീകരിക്കുന്നത് എന്ന് ആരോപിക്കുന്നുണ്ട്. എന്നാൽ ചൈന ഇത്തരം ആരോപണങ്ങളെ തള്ളിക്കളഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വർഷം  കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒരു ട്വീറ്റിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നിരുന്നു. ചൈനീസ് വൈറസ് മൂലം ബാധിക്കപ്പെട്ട എയര്‍ലൈൻസ് ഉൾപ്പെടെ എല്ലാ മേഖലകളെയും യുഎസ് ശക്തമായി പിന്തുണയ്ക്കും.  മുമ്പത്തെക്കാൾ നമ്മൾ കരുത്തരാകും എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്
advertisement
വംശീയ പരാമർശത്തിലൂന്നിയുള്ള ഈ ട്വീറ്റ് വൈകാതെ തന്നെ വൈറലാവുകയും ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ശക്തമാവുകയും ചെയ്തു. കോവിഡ് 19 ഔദ്യോഗികമായും ശാസ്ത്രീയമായും വൈറസ് അങ്ങനെയാണ് അറിയപ്പെടുന്നത്. അതിന് വംശീയത നല്‍കേണ്ട ആവശ്യമില്ലെന്നാണ് ഉയരുന്ന മുഖ്യവിമർശനം. കടുത്ത വിമർശനങ്ങളാണ് ട്രംപിനെതിരെ ഉയരുന്നത്. ചൈനീസ് വൈറസ് എന്നതിന് പകരം ട്രംപ് വൈറസ് എന്ന് വിളിക്കാം എന്നായിരുന്നു ഒരാളുടെ പ്രതികരണം.
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് 19 വൈറസ് ചൈനയിലെ വുഹാൻ ലാബിൽ നിന്ന് തന്നെ ചോർന്നതായിരിക്കാമെന്ന് യുഎസ് റിപ്പോർട്ട്
Next Article
advertisement
അമയ് മനോജിന്റെ തകർപ്പൻ സെഞ്ചുറിക്കും രക്ഷിക്കാനായില്ല; കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി 
അമയ് മനോജിന്റെ തകർപ്പൻ സെഞ്ചുറിക്കും രക്ഷിക്കാനായില്ല; കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി 
  • അമയ് മനോജിന്റെ സെഞ്ചുറി കേരളത്തെ ഇന്നിങ്സ് തോൽവിയിൽ നിന്ന് രക്ഷപ്പെടുത്തി, 129 റൺസ് നേടി.

  • പഞ്ചാബ് 38 റൺസ് വിജയലക്ഷ്യം 9 വിക്കറ്റുകൾ ബാക്കി നിൽക്കെ അനായാസം നേടി, കേരളത്തിന് തോൽവി.

  • ഹൃഷികേശും അമയ് മനോജും ചേർന്ന് 118 റൺസ് കൂട്ടിച്ചേർത്തു, കേരളത്തിന്റെ രണ്ടാം ഇന്നിങ്സിൽ.

View All
advertisement