TRENDING:

കോവിഡ് പ്രതിരോധിക്കാൻ ഡിജിറ്റൽ ഡാറ്റ സഹായിക്കുമോ? കേരളം സ്വീകരിച്ച ചൈനീസ് മാതൃക

Last Updated:

Covid 19 | കേരളത്തിൽ ഇപ്പോൾ ഹോട്ട്സ്പോട്ടുകൾ നിശ്ചയിക്കുന്നതും, റിവേഴ്സ് ക്വാറന്റൈൻ നടപ്പാക്കാൻ പോകുന്നതുമെല്ലാം ഈ രീതിയിൽ ശേഖരിച്ച ഡാറ്റയിൽ നിന്നാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സ്പ്രിംക്ളർ വിവാദത്തിനൊപ്പം ഉയർന്ന് കേട്ട ഒന്നാണ് വ്യക്തികളുടെ ഡിജിറ്റൽ വിവരങ്ങള്‍. കോവിഡ് പ്രതിരോധത്തിന് ഇത്തരം വിവരങ്ങൾക്ക് വൈദ്യശാസ്ത്രത്തോളം പ്രാധാന്യമുണ്ട്. ദക്ഷിണകൊറിയയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ രോഗവ്യാപനം തടഞ്ഞത് ഡിജിറ്റൽ ഡാറ്റകള്‍ കൈകാര്യം ചെയ്താണ്. രോഗപ്രതിരോധത്തിന് ഡിജിറ്റൽ വിവരങ്ങളുടെ ശേഖരണം എത്രമാത്രം ഗുണകരമെന്നതിന് തെളിവാണ് ചൈനയും ദക്ഷിണ കൊറിയയും.
advertisement

വുഹാനിൽ രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ ദക്ഷിണ കൊറിയ വ്യക്തികളുടെ വിവരശേഖരണം തുടങ്ങിയിരുന്നു. മൊബൈൽഫോൺ, എമിഗ്രേഷൻ, പൊലീസ്, ക്രഡിറ്റ് കാർഡ്, സർക്കാർ സ്ഥാപനങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ, ഇൻഷുറൻസ്, ആശുപത്രികൾ തുടങ്ങി പൗരൻമാരുടെ വിവരങ്ങള്‍ ലഭ്യമാകുന്ന എല്ലാ വിഭാഗങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

ആദ്യ കേസ് വന്നപ്പോൾ തന്നെ രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുകയും, തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇതേ വഴിയിലാണ് പിന്നീട് ചൈനയും സഞ്ചരിച്ചത്. ഓൺലൈൻ വിൽപന രംഗത്തെ അലിബാബ അടക്കമുള്ള 12 സ്വകാര്യ കമ്പനികളുമായി സഹകരിച്ച് പൗരൻമാരുടെ വിവരങ്ങൾ ക്രോഡീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇത്തരത്തിൽ വിജയിച്ച മാതൃകകളെല്ലാം പൗരന്റെ സ്വകാര്യത മറികടന്ന് സർക്കാർ ഡാറ്റ സ്വീകരിച്ച് വിലയിരുത്തുകയായിരുന്നു.

advertisement

BEST PERFORMING STORIES:ബോറടി മാറ്റാന്‍ ലോക്ക് ഡൗൺ ലംഘിച്ച് ചീട്ടുകളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒറ്റയടിക്ക് കൊറോണ പകര്‍ന്നത് 24 പേര്‍ക്ക്[NEWS]അക്ഷയ ത്രിതീയ 2020: മനംമയക്കുന്ന ഓഫറുകളുമായി ജുവലറികൾ; ഓൺലൈൻ സ്വർണ്ണവിൽപ്പന ലക്ഷ്യം കാണുമോ? [NEWS]ദുരൂഹത നിറച്ച് കിം ജോംഗ് ഉന്നിന്റെ തിരോധാനം: മരിച്ചെന്നും ജീവച്ഛവമായെന്നുമുള്ള തരത്തിൽ റിപ്പോര്‍ട്ടുകൾ [NEWS]

advertisement

കേരളത്തിൽ ഇപ്പോൾ ഹോട്ട്സ്പോട്ടുകൾ നിശ്ചയിക്കുന്നതും, റിവേഴ്സ് ക്വാറന്റൈൻ നടപ്പാക്കാൻ പോകുന്നതുമെല്ലാം ഈ രീതിയിൽ ശേഖരിച്ച ഡാറ്റയിൽ നിന്നാണ്. കേന്ദ്രസർക്കാർ എല്ലാവരോടും ഡൗൺലോഡ് ചെയ്യണമെന്ന് പറഞ്ഞിട്ടുള്ള ആരോഗ്യ സേതു ആപ്ലിക്കേഷനും വ്യക്തിവിവരങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ വിവരങ്ങൾ സൂക്ഷിക്കാനും വിശകലനത്തിനും,  വലിയ സ്റ്റോറേജ് അടക്കമുള്ള സൈബർ സംവിധാനം വേണമെന്ന കാര്യത്തിലും തർക്കമില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് പ്രതിരോധിക്കാൻ ഡിജിറ്റൽ ഡാറ്റ സഹായിക്കുമോ? കേരളം സ്വീകരിച്ച ചൈനീസ് മാതൃക
Open in App
Home
Video
Impact Shorts
Web Stories