TRENDING:

COVID 19 രണ്ടാം തരംഗം; ലക്ഷണങ്ങൾ, അപകടസാധ്യതകൾ, പ്രതിരോധം

Last Updated:

തയ്യാറാക്കിയത്: ഡോ. മുകേഷ് മൊഹോദ്, ഡോ. ശൈലേഷ് വാഗ്ലെ - എൻജിഒ പങ്കാളി, യുണൈറ്റഡ് വേ, മുംബൈ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്തെ ഒന്നടങ്കം താറുമാറാക്കിയിരിക്കുകയാണ്. ദിനംപ്രതി സ്ഥിരീകരിക്കുന്ന കേസുകളുടെ എണ്ണം റോക്കറ്റ് കണക്കെ കുതിച്ചുയരുന്നു. ഇത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയും ആശങ്കയും സൃഷ്ടിച്ചു. ഇതോടെ രോഗവ്യാപനം തടയാനും ചങ്ങല തകർക്കാനുമായി വിവിധ തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വിവിധ സംസ്ഥാനങ്ങൾ നിർബന്ധിതരായി.
advertisement

2021 ഏപ്രിൽ 22 ലെ കണക്ക് പ്രകാരം 3,15,735 കേസുകൾ (ആകെ ആക്ടീവ് കേസുകൾ - 22,84,411) ഇന്ത്യയിൽ പുതുതായി സ്ഥിരീകരിച്ചു. ഇതിൽ തന്നെ ഏറ്റവും അധികം കേസുകൾ സ്ഥിരീകരിച്ച സംസ്ഥാനം മഹാരാഷ്ട്രയായിരുന്നു. COVID-19 ൻ്റെ ജനിതക മാറ്റം വന്ന വൈറസ് വേഗത്തിൽ പടരുന്നതും കൂടുതൽ അപകടകരവുമാണെന്ന വിദഗ്ധരുടെ കണ്ടെത്തൽ ആശങ്കയ്ക്ക് ആക്കം കൂട്ടി.

ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസിനെ കുറിച്ച് വിദഗ്ധരും വൈറോളജിസ്റ്റുകളും ഗവേഷണം നടത്തുമ്പോൾ തന്നെ സ്വയം പരിരക്ഷ നേടുന്നതിനും വ്യാപനം തടയുന്നതിനുമായി ലക്ഷണങ്ങളും അപകട സാധ്യതകളും തിരിച്ചറിയേണ്ടതും പ്രധാനമാണ്. 60 വയസ്സിന് മുകളിലുള്ളവർക്കും മറ്റെന്തെങ്കിലും അസുഖം നിലവിലുള്ളവർക്കും രോഗം ഗുരുതരമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നിരുന്നാലും, ആർക്കും COVID-19 ബാധിക്കാം, പ്രായത്തിനതീതമായി ഗുരുതരാവസ്ഥയിലാകാം അല്ലെങ്കിൽ രോഗത്തിന് കീഴടങ്ങേണ്ടി വരാം.

advertisement

പനി, വരണ്ട ചുമ, ക്ഷീണം എന്നിവയാണ് കോവിഡ് -19 ൻ്റെ ഏറ്റവും സാധാരണ ലക്ഷണങ്ങൾ. ശ്വാസതടസ്സം, രുചിയില്ലായ്മ, മണം നഷ്ടപ്പെടൽ, നെഞ്ചുവേദന, മൂക്കൊലിപ്പ്, ചെങ്കണ്ണ്, തൊണ്ടവേദന, തലവേദന, പേശി-സന്ധി വേദന, ചർമ്മത്തിൽ തിണർപ്പ്, ഓക്കാനം, ഛർദ്ദി, വയറിളക്കം, കുളിര്, തലകറക്കം എന്നീ ലക്ഷണങ്ങളും രോഗികളിൽ കാണാം. അത്തരം ലക്ഷണങ്ങളുള്ള ആളുകൾ ഉടനടി പരിശോധന നടത്തുകയും സമയബന്ധിതമായി വൈദ്യസഹായം തേടുകയും വേണം. തിരിച്ചറിയാത്ത രോഗലക്ഷണങ്ങൾ അഥവാ രോഗബാധിതരായ രോഗികളിൽ ലക്ഷണങ്ങൾ കാണിക്കാത്തതാണ് ജനിതക മാറ്റം വന്ന വൈറസ് ഉയർത്തുന്ന പ്രധാന വെല്ലുവിളി. കാരണം അവർ അറിയാതെ തന്നെ മറ്റുള്ളവരിലേക്ക് വൈറസ് വ്യാപിപ്പിക്കാം.

advertisement

You may also like:18 മുതൽ 44 വയസ്സ് വരെയുള്ളവർക്കുള്ള കോവിഡ് വാക്സിൻ വിതരണം; സംസ്ഥാനങ്ങൾ കടുത്ത സമ്മ‍‍ർദ്ദത്തിൽ

ശാരീരിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കുക, ജനക്കൂട്ടത്തെ ഒഴിവാക്കുക, അടുപ്പമുള്ളവരുമായി അകലം പാലിക്കുക, നല്ല ശുചിത്വം പാലിക്കുക തുടങ്ങിയ COVID അനുയോജ്യ പെരുമാറ്റ രീതികളെ കുറിച്ച് സർക്കാരും ആരോഗ്യ സംരക്ഷണ വിദഗ്ധരും നിരന്തരം സന്ദേശങ്ങൾ അയയ്ക്കുന്നു. ഹാൻഡ് റബ്, ഹാൻഡ് വാഷ്, സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് കൈകൾ സാനിറ്റൈസ് ചെയ്യുക, കണ്ണ്, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക, ചുമ, തുമ്മൽ എന്നിവയുള്ളപ്പോൾ വായയും മൂക്കും നിങ്ങളുടെ കൈ ഉപയോഗിച്ചോ ടിഷ്യു ഉപയോഗിച്ചോ മൂടണം. കൂടാതെ നിങ്ങൾ സ്പർശിക്കുന്ന ഇടങ്ങൾ അണുവിമുക്തമാക്കാൻ ശ്രദ്ധിക്കണം. നിങ്ങൾക്ക് COVID-19 ൻ്റെ ലക്ഷണങ്ങളുണ്ടെങ്കിൽ COVID-19 സ്ഥിരീകരിച്ച രോഗിയുമായി ഇടപഴകിയിട്ടുണ്ടെങ്കിൽ നിങ്ങൾ നിർബന്ധമായും പരിശോധന നടത്തേണ്ടതുണ്ട്.

advertisement

സൗജന്യമായി ആർടി-പിസിആർ ടെസ്റ്റുകൾ നടത്തുന്ന സർക്കാർ പരിശോധനാ കേന്ദ്രങ്ങളും ചെറിയ തുകയോടെ നിങ്ങളുടെ വീട്ടിലെത്തി സാമ്പിളുകൾ ശേഖരിക്കുന്ന സ്വകാര്യ ലാബുകളുമടക്കം നിരവധി COVID പരിശോധനാ സൗകര്യങ്ങള് നിലവിലുണ്ട്. ദിവസേന നടത്തുന്ന ടെസ്റ്റുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതിനാൽ, പരിശോധനാ ഫലം വരുന്നതിൽ കാലതാമസമുണ്ട്. അതിനാൽ COVID-ൻ്റെ ലക്ഷണങ്ങളുള്ള ആളുകൾ പരിശോധനാ ഫലം വരുന്നത് വരെ വീട്ടിൽ സ്വയം ഐസോലേഷനിൽ കഴിയണം. നേരത്തെയുള്ള പരിശോധന, സമയബന്ധിതമായ ചികിത്സ, COVID അനുയോജ്യ പെരുമാറ്റം, പ്രതിരോധ കുത്തിവയ്പ്പ് എന്നിവ മരണത്തെയും വേഗത്തിലുള്ള വ്യാപനത്തെയും തടയും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

COVID-19 ൻ്റെ ലക്ഷണങ്ങളുള്ള രോഗികൾക്ക് വീട്ടിലോ COVID പരിശോധനാ കേന്ദ്രങ്ങളിലോ പരിശോധന നടത്താം. പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞാൽ, ആദ്യം പ്രദേശത്തെ COVID-19 ഹെൽപ്പ് ലൈനിലേക്കും ആശുപത്രിയിലേക്കും ബന്ധപ്പെടണം. കിടക്കകളുടെ ലഭ്യത അടിസ്ഥാനമാക്കി അഡ്മിനിസ്ട്രേഷൻ അഡ്മിഷൻ നൽകും.

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 രണ്ടാം തരംഗം; ലക്ഷണങ്ങൾ, അപകടസാധ്യതകൾ, പ്രതിരോധം
Open in App
Home
Video
Impact Shorts
Web Stories