റാക് സഖർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു മരണം. കഴിഞ്ഞ 22 വർഷമായി യുഇയിലാണ് ഹനീഫ്. ഇവിടെ അറേബ്യന്‍ ഇന്റര്‍നാഷണല്‍ കമ്പനിയില്‍ (എ.ആര്‍.സി) സൂപ്പര്‍വൈസറായി ജോലിചെയ്തുവരികയായിരുന്നു. കുടുംബവും റാസൽഖൈമയിൽ തന്നെയുണ്ട്. ഭാര്യ: റഫീക്ക. ഹാഷില്‍, അസ്ബിന എന്നിവർ മക്കളാണ്.
BEST PERFORMING STORIES:ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നൽകിയ, പിണറായിയുടെ പഴയ എതിർ സ്ഥാനാർത്ഥിയെ അറിയാമോ ?[NEWS]മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട അധ്യാപകൻ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത് കാൽ ലക്ഷം രൂപ[NEWS]മെയ് 10, 17 ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ; കടകൾ തുറക്കരുത്; വാഹനങ്ങൾ പുറത്തിറങ്ങരുത്: മുഖ്യമന്ത്രി[NEWS]
advertisement
കോവിഡ് ബാധിച്ച് മറ്റൊരു മലയാളി മരിച്ചത് കുവൈറ്റിലാണ്. ചികിത്സയിലിരുന്ന കോഴിക്കോട് മാങ്കാവ് സ്വദേശി മഹറൂഫ് മാളിയേക്കല്‍ (44) ആണ് മരിച്ചത്. കുവൈറ്റിൽ സ്വന്തമായി ഒരു കമ്പനി നടത്തി വരികയായിരുന്ന മഹറൂഫിനെ ഇക്കഴിഞ്ഞ ഏപ്രിൽ 20നാണ് അസുഖബാധിതനായി ജാബിർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യയും രണ്ടും മക്കളും കുവൈറ്റിൽ തന്നെയുണ്ട്.