നിരീക്ഷണത്തിൽ വന്ന വീഴ്ചയാണ് രണ്ട് പേരുടെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് തന്നെയാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് വാര്‍ഡ് നിരീക്ഷണസംവിധാനത്തിൽ മാറ്റം വരുത്തിയത്.
TRENDING:സര്‍ക്കാർ ഓഫീസിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചയാളുടെ മൃതദേഹം മാലിന്യവാനിൽ തള്ളി; യുപിയില്‍ 7 പേര്‍ക്ക് സസ്പെൻഷൻ[NEWS]'ഓസ്ട്രേലിയ നിങ്ങളെ കുറിച്ചോർത്ത് അഭിമാനിക്കുന്നു'; മലയാളി നഴ്സിനെ അഭിനന്ദിച്ച് മുൻ ക്രിക്കറ്റ് താരം ആദം ഗിൽക്രിസ്റ്റ് [NEWS]മദ്യവിതരണത്തിൽ കൂടുതൽ ഇളവുകളുമായി ബെവ്കോ; സെൽഫ് സർവീസ് കൗണ്ടറുകള്‍ തുറക്കും [NEWS]
advertisement
കോവിഡ് സംശയിക്കുന്ന രോഗികളെ സുരക്ഷാവിഭാഗത്തിന്‍റെ പ്രത്യേക നിരീക്ഷണത്തിലുള്ള വാര്‍ഡിലേയ്ക്ക് മാറ്റി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതും മദ്യപാനാസക്തിയുള്ളതുമായ രോഗികളെ കൂടുതലായി ശ്രദ്ധിക്കാന്‍ വേണ്ടിയാണ് ഈ മാറ്റം. ഈ വാര്‍ഡിലെ രോഗികള്‍ മുഴുവന്‍ സമയവും സെക്യൂരിറ്റി ഓഫീസറുടെ നിരീക്ഷണത്തിലായിരിക്കും.
കോവിഡ് വാര്‍ഡുകളില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്കുവേണ്ടി ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ സേവനം 24 മണിക്കൂറും ഉറപ്പുവരുത്തും. ഇവര്‍ കോവിഡ് വാര്‍ഡിലെ എല്ലാ രോഗികളെയും പരിശോധിക്കുകയും കൗണ്‍സലിംഗും ആവശ്യമെങ്കില്‍ തുടര്‍ കൗണ്‍സലിംഗും നല്‍കുകയും ചെയ്യും.
സുരക്ഷാ സംവിധാനം കാര്യക്ഷമമാക്കുന്നതിനായി 15 പൊലീസുകാരുടെ സേവനം വിട്ടുനല്‍കുവാനായി ഡി.ജി.പിക്ക് കത്തുനല്‍കിയിട്ടുമുണ്ട്. കോവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് പരിശീലനവും നല്‍കും. ആത്മഹത്യകൾ സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോടെ അന്വേഷണം നടക്കുകയാണ്.