നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സര്‍ക്കാർ ഓഫീസിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചയാളുടെ മൃതദേഹം മാലിന്യവാനിൽ തള്ളി; യുപിയില്‍ 7 പേര്‍ക്ക് സസ്പെൻഷൻ

  സര്‍ക്കാർ ഓഫീസിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചയാളുടെ മൃതദേഹം മാലിന്യവാനിൽ തള്ളി; യുപിയില്‍ 7 പേര്‍ക്ക് സസ്പെൻഷൻ

  ഓഫീസിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചയാളുടെ മൃതേദഹം മുന്‍സിപ്പൽ ജീവനക്കാർ ചേർന്ന് മാലിന്യം കൊണ്ടു പോകുന്ന വാനിൽ തള്ളുകയായിരുന്നു.

  • Share this:
   ലക്നൗ: മൃതദേഹത്തോട് കടുത്ത അനാദരവ് കാണിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർ ഉള്‍പ്പെടെ ഏഴ് പേർക്കെതിരെ നടപടി സ്വീകരിച്ച് യുപി സര്‍ക്കാർ. ബൽറാംപുരിലെ ഒരു സർക്കാര്‍ ഓഫീസിന് മുന്നിൽ കുഴഞ്ഞു വീണ് മരിച്ചയാളുടെ മൃതദേഹത്തോടായിരുന്നു അധികൃതരുടെ ക്രൂരമായ അവഗണന. ഓഫീസിന് മുന്നിൽ മരിച്ചയാളുടെ മൃതേദഹം മുന്‍സിപ്പൽ ജീവനക്കാർ ചേർന്ന് ചവറ് കൊണ്ടു പോകുന്ന വാനിൽ തള്ളുകയായിരുന്നു. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെയാണ് വിവാദം ഉയർന്നത്. മനുഷ്യത്വരഹിതമായ ഇത്തരമൊരു പ്രവൃത്തിക്കെതിരെ നിരവധി ആളുകൾ രംഗത്തെത്തി.

   ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. സഹ്ജ്വാറ ഗ്രാമത്തിൽ നിന്നുള്ള മുഹമ്മദ് അൻവർ എന്നയാളാണ് മരിച്ചതെന്നെ പിന്നീട് തിരിച്ചറിഞ്ഞിരുന്നു. ഇയാളുടെ മൃതദേഹം നാല് മുൻസിപ്പൽ ജീവനക്കാർ ചേർന്ന് മാലിന്യ വാനില്‍ തള്ളുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മൂന്ന് പൊലീസുകാർ സമീപത്തായി കാഴ്ചക്കാരായി നിൽക്കുന്നുമുണ്ട്. ഇതിനൊപ്പം പ്രചരിച്ച മറ്റൊരു വീഡിയോയിൽ മൃതദേഹത്തിന് സമീപത്തായി ഒരു ആംബുലൻസ് കിടക്കുന്ന ദൃശ്യങ്ങളാണുള്ളത്. എന്നാൽ കോവിഡ് ഭീതിയിൽ മൃതദേഹം തൊടാൻ പോലും ആംബുലൻസ് ജീവനക്കാർ മടിച്ചു എന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. മരിച്ചയാളുടെ സ്രവങ്ങൾ കോവിഡ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
   TRENDING:ചീട്ടുകളി സംഘത്തെ പിടികൂടി; പൊലീസുകാർക്ക് പാരിതോഷികമായി ലഭിക്കുന്നത് 9 ലക്ഷം രൂപ[NEWS]പ്രായം നാലര മാസം; ഡോണ അകത്താക്കിയത് ഒരിഞ്ച് നീളമുള്ള 123 ആണികൾ [NEWS]‍‍മദ്യവിതരണത്തിൽ കൂടുതൽ ഇളവുകളുമായി ബെവ്കോ; സെൽഫ് സർവീസ് കൗണ്ടറുകള്‍ തുറക്കും [NEWS]മനുഷ്യത്വമില്ലാത്ത നടപടിയെന്നാണ് സംഭവത്തെ ബലറാംപുൽ പൊലീസ് സൂപ്രണ്ടന്‍റ് ദേവ് രഞ്ജൻ വർമ വിശേഷിപ്പിച്ചത്. 'മരണവാർത്തയറിഞ്ഞയുടൻ തന്നെ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥരെയും മുന്‍സിപ്പൽ ജീവനക്കാരെയും അവിടേക്കയച്ചിരുന്നു.. മരിച്ചയാളുടെ മൃതദേഹം മാലിന്യംകൊണ്ടു പോകുന്ന വാനിലാണ് അവർ തള്ളിയത്. ഇത് അംഗീകരിക്കാനാവില്ല.. മരിച്ചയാൾ ചിലപ്പോൽ കോവിഡ് ബാധിതനായിരിക്കാമെന്ന സാധ്യതയും തള്ളിക്കളയാനാവില്ല എന്നിട്ട് കൂടി മുൻസിപ്പൽ ജീവനക്കാരോ പൊലീസുകാരോ PPE കിറ്റുകൾ ധരിച്ചിരുന്നില്ല..' എന്നായിരുന്നു വർമയുടെ വിമർശനം.

   വീഡിയോ വൈറലായി വിവാദം ഉയര്‍ന്നതോടെ സംഭവത്തിൽ ഉൾപ്പെട്ട ഏഴ് പേരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി തന്നെയുണ്ടാകുമെന്നും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്.
   First published: