പോത്തീസിന്റെ ആയൂർവേദ കോളേജ് ജംഗ്ഷനിലെയും രാമചന്ദ്രയുടെ നഗരത്തിലെ നാല് ഷോപ്പുകളുമാണ് അടച്ചു പൂട്ടിയത്. ലോക്ക്ഡൗൺ തുടരുന്നതിനിൽ ഇപ്പോൾ ഷോറൂം അടഞ്ഞ് കിടക്കുകയാണ്. ലോക്ഡൗൺ അവസാനിച്ചാലും ഇവ തുറക്കാൻ അനുവദിക്കില്ല.
ലോക്ക്ഡൗൺ അവസാനിച്ച ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ സ്വീകരിച്ച നടപടികൾ ഈ സ്ഥാപനങ്ങൾ കോർപ്പറേഷനെ അറിയിക്കണം. ജീവനക്കാരുടെ താമസ സ്ഥലത്ത് വരുത്തിയ ക്രമീകരണം അടക്കം നഗരസഭയെ ബോധ്യപ്പെടുത്തണം. തുടർന്ന് പരിശോധനയ്ക്ക് ശേഷമെ തുറക്കുന്ന കാര്യം തീരുമാനിക്കുകയുള്ളൂവെന്ന് മേയർ വ്യക്തമാക്കി.
TRENDING:പിണറായി സര്‍ക്കാരിനെതിരെയുള്ള ആരോപണം: CPM കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം; യെച്ചൂരിക്ക് കത്തയച്ച് ചെന്നിത്തല [NEWS]Delhi Rain | നോക്കിനിൽക്കേ വീട് കുത്തൊഴുക്കിൽ തകർന്നടിഞ്ഞു ; ഡൽഹിയിൽ കനത്ത മഴ [NEWS]'എല്ലാ സമ്പാദ്യവും പലിശയ്ക്ക് പണവും എടുത്ത് ഞാൻ നിർമിച്ച സിനിമ; ടിക്കറ്റ് 50 രൂപ; സ്ത്രീകൾ കാണരുത്': നടി ഷക്കീല [PHOTOS]
advertisement
നിരവധി തവണ കോവിഡ് മാർഗനിർദേശം രണ്ട് സ്ഥാപനങ്ങളും ലംഘിച്ചതായാണ് കണ്ടെത്തൽ. രാമചന്ദ്രൻ ടെക്സ്റ്റൈൽസിലെ എൺപതിലധികം ജീവനക്കാർക്കാണ് കോവിഡ് ബാധിച്ചത്.
കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പലഘട്ടങ്ങളിലും പാലിക്കാതെ തുറന്ന് പ്രവർത്തിച്ച ഈ രണ്ട് സ്ഥാപനങ്ങൾക്കും നഗരസഭ നേരത്തെ മുന്നറിയിപ്പുകൾ നൽകിയിരുന്നെന്ന് മേയർ ശ്രീകുമാർ പറഞ്ഞു. എന്നാൽ ഇതൊന്നും പാലിക്കാതെ ഈ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുകയായിരുന്നു.തുടർന്നും ഇവ പാലിക്കാതെ തുറന്ന് പ്രവർത്തിക്കുകയും കോവിഡ് വ്യാപനത്തിന് ഈ സ്ഥാപനങ്ങൾ കാരണമാവുകയും ചെയ്തതിനെ തുടർന്നാണ് നഗരസഭയുടെ നടപടിയെന്നും മേയർ വ്യക്തമാക്കി.
