TRENDING:

Covid 19 | കോവിഡ് വ്യാപനം; ഹരിയാനയില്‍ ലോക്ഡൗണ്‍ മെയ് 24 വരെ നീട്ടി

Last Updated:

ശനിയാഴ്ച ഹരിയാനയില്‍ 9,767 കോവിഡ് കേസുകളും 144 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഹരിയാനയില്‍ ലോക്ഡൗണ്‍ മെയ് 24 വരെ നീട്ടി. ലോക്ഡൗണ്‍ മെയ് 24 നീട്ടിയെന്നും നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി അനില്‍ വിജ് ട്വീറ്ററിലൂടെ അറിയിച്ചു. മൂന്നാം തവണയാണ് ലോക്ഡൗണ്‍ നീട്ടിവെക്കുന്നത്.
advertisement

ശനിയാഴ്ച ഹരിയാനയില്‍ 9,767 കോവിഡ് കേസുകളും 144 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് കേസുകളുടെ എണ്ണം 6,85,312 ആയി ഉയര്‍ന്നു. ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 6,546 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

അതേസമയം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. മെയ് 24 രാവിലെ അഞ്ചുമണിവരെയാണ് ലോക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു. കോവിഡ് കേസുകള്‍ കുറവുണ്ടെങ്കിലും നിയന്ത്രണം തുടരനാണ് സര്‍ക്കാര്‍ തീരുമാനം.

advertisement

Also Read-Covid 19 | ഗ്രാമ പ്രദേശങ്ങളില്‍ കോവിഡ് വ്യാപിക്കുന്നു; പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രം

കോവിഡ് കേസുകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച ഡല്‍ഹിയില്‍ 6,430 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.32 ശതമാനമായി കുറഞ്ഞു. ഏപ്രില്‍ 20ന് 28,395 കോവിഡ് കേസുകളായിരുന്നു ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.

കോവിഡ് രണ്ടാം തരംഗത്തില്‍ കോവിഡ് കേസുകളില്‍ ഉണ്ടായ വന്‍ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്ത പശ്ചത്തലത്തിലാിരുന്നു ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. കേസുകള്‍ ഇനി ഉയരില്ലെന്ന് പ്രതീക്ഷിക്കുന്നതായും അശ്രദ്ധരാകരുതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

advertisement

അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഞായറാഴ്ചയും നേരിയ കുറവ് രേഖപ്പെടുത്തി. പുതുതായി 3,11,170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,077 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

Also Read-അടുത്ത 3 ദിവസങ്ങൾക്കുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് 51 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി നല്‍കും: കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ട 3,62,437 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ ആകെ എണ്ണം 2,46,84,077 ആയി. ഇതുവരെ 2,70,284 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിലവില്‍ 36,18,458 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്.

advertisement

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ശനിയാഴ്ച ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 3,26,098 പുതിയ കോവിഡ് കേസുകളാണ്. 3890 പേരുടെ മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം നിലവിലെ സ്ഥിതി വിലയിരുത്തി. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വെന്റിലേറ്ററുകള്‍ എത്രത്തോളം സംസ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് പരിശോധിക്കാന്‍ അടിയന്തര ഓഡിറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. ചില സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വെന്റിലേറ്ററുകള്‍ ഉപയോഗിക്കാതെ കിടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍നിര്‍ത്തിയാണിത്. വെന്റിലേറ്ററുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പരിശീലനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കോവിഡ് വ്യാപനം; ഹരിയാനയില്‍ ലോക്ഡൗണ്‍ മെയ് 24 വരെ നീട്ടി
Open in App
Home
Video
Impact Shorts
Web Stories