നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | ഗ്രാമ പ്രദേശങ്ങളില്‍ കോവിഡ് വ്യാപിക്കുന്നു; പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രം

  Covid 19 | ഗ്രാമ പ്രദേശങ്ങളില്‍ കോവിഡ് വ്യാപിക്കുന്നു; പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രം

  ഗ്രാമ-ഗോത്ര പ്രദേശങ്ങളില്‍ കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കുന്നതിനായി ആരോഗ്യ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡല്‍ഹി: ഗ്രാമങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നതിന്റെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ സൗകര്യങ്ങള്‍ ഐസലേഷന്‍, സ്‌ക്രീനിങ്, ക്വാറന്റൈന്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്. ഗ്രാമ-ഗോത്ര മേഖലകളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

   ഗ്രാമ-ഗോത്ര പ്രദേശങ്ങളില്‍ കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കുന്നതിനായി ആരോഗ്യ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രാഥമിക തലത്തിലുള്ള ആരോഗ്യ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

   ആന്റിജന്‍ പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിനായി കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കണമെന്നും നിര്‍ദേശിക്കുന്നു. പരിശോധനഫലം ലഭ്യമാകുന്നതു വരെ രോഗം സംശയിക്കുന്ന ആളുകള്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കണം. വീടുതോറുമുള്ള പരിശോധനകല്‍ വര്‍ധിപ്പിക്കുന്നതിനായി ആവശ്യസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഉന്നതതലയോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ഗ്രാമപ്രദേശങ്ങളില്‍ ഓക്‌സിജന്‍ വിതരണം ഉറപ്പുനരുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

   Also Read-ബംഗാളിൽ ലോക്ക്ഡൗൺ ലംഘിച്ചതിന് മൂന്നു ബിജെപി എംഎൽഎമാർ പൊലീസ് കസ്റ്റഡിയിൽ

   അതേസമയം രാജ്യത്ത് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഞായറാഴ്ചയും നേരിയ കുറവ് രേഖപ്പെടുത്തി. പുതുതായി 3,11,170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,077 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

   ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ട 3,62,437 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ ആകെ എണ്ണം 2,46,84,077 ആയി. ഇതുവരെ 2,70,284 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിലവില്‍ 36,18,458 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്.

   കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ശനിയാഴ്ച ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 3,26,098 പുതിയ കോവിഡ് കേസുകളാണ്. 3890 പേരുടെ മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

   Also Read-ട്രിപ്പിൾ ലോക്ക്ഡൗൺ: തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ബാങ്ക് പ്രവർത്തനം; പാല്‍, പത്ര വിതരണം രാവിലെ 8 മണി വരെ

   അതേസമയം, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം നിലവിലെ സ്ഥിതി വിലയിരുത്തി. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വെന്റിലേറ്ററുകള്‍ എത്രത്തോളം സംസ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് പരിശോധിക്കാന്‍ അടിയന്തര ഓഡിറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. ചില സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വെന്റിലേറ്ററുകള്‍ ഉപയോഗിക്കാതെ കിടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍നിര്‍ത്തിയാണിത്. വെന്റിലേറ്ററുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പരിശീലനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു.

   ഗ്രാമീണ മേഖലയില്‍ കൊവിഡ് പടരുന്ന സാഹചര്യം മുന്‍നിര്‍ത്തി ചികിത്സാ സൗകര്യങ്ങള്‍ അവിടേക്ക് കൂടുതലായി ലഭ്യമാക്കണമെന്ന് ശനിയാഴ്ച നടത്തിയ ഉന്നതതല യോഗത്തില്‍ മോദി പറഞ്ഞു. വീടുവീടാന്തരം പരിശോധനയും നിരീക്ഷണവും നടക്കണം. പ്രാദേശികമായ കൊവിഡ് നിയന്ത്രണ മാര്‍ഗങ്ങളാണ് ഇപ്പോള്‍ ഉണ്ടാകേണ്ടത്. ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനങ്ങളും ജില്ലകളും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

   ഇതിനിടെ, പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇന്നു മുതല്‍ മെയ് 30വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതിന് പുറമെ രാത്രികാല കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}