ആശുപത്രികളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള വാക്സിൻ നിലവിലുണ്ട്. എന്നാൽ മെഗാവാക്സിനേഷന് വേണ്ടി നൽകാൻ വാക്സിൻ കുറവാണ്. തിരുവനന്തപുരത്ത് 40000 ഡോസ് വാക്സിനാണ് ശേഷിക്കുന്നത്. നാളെ മുതൽ മെഗാവാക്സിനേഷൻ ആരംഭിക്കാൻ ആലോചിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇത് മാറ്റിവയ്ക്കാനാണ് തീരുമാനം. കേന്ദ്രം 20 ന് കൂടുതൽ വാക്സിൻ എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് മുൻപ് കൂടുതൽ വാക്സിൻ എത്തിയില്ലെങ്കിൽ മെഗാവാക്സിനേഷൻ തടസപ്പെട്ടേക്കും.
Also Read-COVID 19| ഏപ്രിൽ നിർണായകം; മാസ് വാക്സിനേഷന് ക്രഷിങ് ദി കർവ് പദ്ധതിയുമായി സംസ്ഥാന സർക്കാർ
advertisement
കോവിഡ് വാക്സിനേഷൻ ഊർജ്ജിതമാക്കാൻ തദ്ദേശതലത്തിൽ വാക്സിനേഷൻ ഡ്രൈവ് നടത്താനായിരുന്നു ആരോഗ്യവകുപ്പ് നിർദ്ദേശം. തദ്ദേശസ്വയംഭരണ വകുപ്പുമായി ചേർന്ന് വാർഡ് തലത്തിൽ വാക്സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കാനായിരുന്നു തീരുമാനം. കോവിഡ് ഒന്നാം തരംഗത്തെ അപേക്ഷിച്ച് അതിവേഗമാണ് രണ്ടാം തരംഗത്തിന്റെ വ്യാപനം. വ്യാഴാഴ്ച നാലായിരത്തിൽ നിന്ന പ്രതിദിന കണക്ക് ഇന്നലെ അയ്യായിരം പിന്നിട്ടു. വരും ദിവസങ്ങളിൽ പുതിയ രോഗികളുടെ എണ്ണം പതിനായിരം കടന്നേക്കാമെന്നാണ് വിലയിരുത്തൽ. നിലവിൽ 1,317 സർക്കാർ കേന്ദ്രങ്ങളിലും 413 സ്വകാര്യ ആശുപത്രികളിലുമാണ് വാക്സിൻ നൽകുന്നത്. 45 കഴിഞ്ഞ 30 ലക്ഷത്തോളം പേർ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. 80 ലക്ഷത്തിലേറെ പേർക്ക് ഇനി വാക്സിൻ നൽകേണ്ടണ്ടതുണ്ട്.
Also Read-Covid Vaccine| 'ശങ്ക ഉപേക്ഷിക്കൂ,, ഉടൻ കോവിഡ് വാക്സിൻ എടുക്കൂ': ഡോ.ബി. ഇക്ബാൽ
അതേസമയം വാക്സിനേഷനുള്ള പ്രായപരിധി കുറക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) ആവശ്യപ്പെട്ടു. 18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ പ്രധാനമന്ത്രിയ്ക്ക് കത്ത് അയച്ചിട്ടുണ്ട്. രാജ്യത്ത് നിലവില്‍ 45 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കാണ് വാക്‌സിന്‍ വിതരണം നടത്തുന്നത്. അതേസമയം കോവിഡിന്റെ രണ്ടാം തരംഗം വര്‍ദ്ധിക്കുന്നതിന്റെ ഭാഗമായി വാക്‌സിനേഷന്‍ കൂടുതല്‍ വേഗത്തിലാക്കേണ്ടതുണ്ട്. അതിനാല്‍ 18 വയസ്സിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കണമെന്നാണ് ഐഎംഎ കത്തില്‍ ആവശ്യപ്പെടുന്നത്.
വാക്‌സിന്‍ വിതരണം വേഗത്തിലാക്കുന്നതിനായി കൂടുതല്‍ സ്വകാര്യ ക്ലിനിക്കുകളെയും സ്വകാര്യ ആശുപത്രികളിലെയും വാക്‌സിനേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും കത്തില്‍ പറയുന്നു. കൂടാതെ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം, സിനിമ തിയേറ്റര്‍, സാംസ്‌കാരിക-മതപരമായ ചടങ്ങുകള്‍, കായിക പരിപാടികള്‍ എന്നിവ നടത്തുന്ന സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും കത്തില്‍ ഉണ്ട്.
