TRENDING:

കോവിഡ് രോഗികളുടെ സംസ്കാര ചടങ്ങുകൾ സൗജന്യമായി നടത്തും; കര്‍ണാടക സർക്കാരിന്റെ പുതിയ തീരുമാനം

Last Updated:

കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ അർഹിക്കുന്ന ബഹുമതിയോടെ തന്നെ സംസ്കരിക്കുന്നുവെന്ന കാര്യം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയും തനിക്ക് നിർദേശം നൽകിയതായി അശോക പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബംഗളൂരു: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്കാര ചടങ്ങുകള്‍ സൗജന്യമായി നടത്തുമെന്ന് കര്‍ണാടക സർക്കാർ. ഗംഗാ നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് സർക്കാർ ഇത്തരമൊരു തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്കാര ചടങ്ങുകൾ സൗജന്യമായി തന്നെ നടപ്പിലാക്കി എന്നുറപ്പാക്കാൻ പ്രത്യേക സംവിധാനം തന്നെ നടപ്പിലാക്കുമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചിട്ടുണ്ട്.
advertisement

' ഗംഗാ നദിയില്‍ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നുവെന്ന വാര്‍ത്തകൾ നമ്മൾ കണ്ടിരുന്നു. എന്നാൽ നമ്മുടെ സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ല. മൃതദേഹങ്ങൾ അർഹിക്കുന്ന ബഹുമാനത്തോടു കൂടി തന്നെ സംസ്കരിക്കപ്പെടും ഇക്കാര്യത്തിൽ ആർക്കും ഒരു ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല' കര്‍ണാടക റവന്യു മന്ത്രി ആർ.അശോക അറിയിച്ചു. സംസ്കാര ചടങ്ങുകളുടെ പേരിൽ ചൂഷണം നടക്കുന്നുവെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് പുതിയ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.

advertisement

Also Read-അസമിൽ ഇടിമിന്നലേറ്റ് 18 ആനകൾ മരിച്ചു; ദുരന്തത്തിൽ ഞെട്ടലറിയിച്ച് മുഖ്യമന്ത്രി

കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ അർഹിക്കുന്ന ബഹുമതിയോടെ തന്നെ സംസ്കരിക്കുന്നുവെന്ന കാര്യം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയും തനിക്ക് നിർദേശം നൽകിയതായി അശോക പറയുന്നു. ' 16000 രൂപ വരെ ആവശ്യപ്പെട്ടു കൊണ്ട് ആംബുലൻസ് ഡ്രെവർമാരും സ്വകാര്യ വാഹന ഉടമകളും അടക്കം വൻ ചൂഷണം നടത്തുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ മനസിൽ വച്ച് ഒരു ഹെല്‍പ് ലൈൻ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്' റവന്യു മന്ത്രി കൂട്ടിച്ചേർത്തു. 8495998495 എന്ന നമ്പറിലുള്ള ഈ ഹെൽപ് ലൈൻ കഴിഞ്ഞ ദിവസം മുതൽ തന്നെ പ്രവർത്തിച്ചു തുടങ്ങി.

advertisement

ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഹെൽപ് ലൈൻ സംവിധാനത്തിൽ 19 പേരാണ് പ്രവർത്തിക്കുന്നത്. ആംബുലൻസ് മുതൽ സംസ്കാരം എന്ത് കാര്യങ്ങൾക്കും ഈ ഹെല്‍പ് ലൈൻ വഴി സൗജന്യ സഹായം ലഭ്യമാക്കും. മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ അശോക അറിയിച്ചു.'ഒരു തരത്തിലുള്ള ചൂഷണങ്ങളും ഇനി നടക്കില്ല. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്ന എല്ലാ പഴുതുകളും അടച്ച് മാന്യമായ അന്ത്യയാത്രയ്ക്കുള്ള വഴി തന്നെ ഞങ്ങൾ ഒരുക്കിയിട്ടുണ്ട്' എന്നും മന്ത്രി അവകാശപ്പെട്ടു.

Also Read-ഈ വര്‍ഷം അവസാനത്തോടെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും; നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയിരിക്കുകയാണ്. മരണസംഖ്യയും ഉയര്‍ന്ന സാഹചര്യത്തിൽ സംസ്കാര ചടങ്ങുകൾ അടക്കം പ്രതിസന്ധി നേരിട്ടിരുന്നു. ശ്മശാനങ്ങളിൽ സംസ്കാരത്തിനെത്തിച്ച മൃതദേഹങ്ങളുടെ നീണ്ട നിര സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനിടെയാണ് ഗംഗാ നദിയിലൂടെ കോവിഡ് രോഗികളുടെതെന്ന് സംശയിക്കുന്ന മൃതദേഹങ്ങൾ ഒഴുകി നടക്കുന്നുവെന്ന വാർത്തകളും എത്തുന്നത്. ഈ സാഹചര്യത്തിലാണ് കർണാടക സർക്കാരിന്‍റെ പുതിയ തീരുമാനം.

മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് രോഗികളുടെ സംസ്കാര ചടങ്ങുകൾ സൗജന്യമായി നടത്തും; കര്‍ണാടക സർക്കാരിന്റെ പുതിയ തീരുമാനം
Open in App
Home
Video
Impact Shorts
Web Stories