അസമിൽ ഇടിമിന്നലേറ്റ് 18 ആനകൾ മരിച്ചു; ദുരന്തത്തിൽ ഞെട്ടലറിയിച്ച് മുഖ്യമന്ത്രി
- Published by:Asha Sulfiker
- news18-malayalam
Last Updated:
14 ആനകളുടെ മൃതദേഹം മലയുടെ മുകളിൽ നിന്നാണ് കണ്ടെത്തിയത്. നാലെണ്ണത്തിന്‍റേത് അടിവാരത്ത് നിന്നും'
ദിസ്പുർ: അസമിൽ കനത്ത ഇടിമിന്നലിൽ പതിനെട്ടോളം ആനകൾ മരിച്ചതായി റിപ്പോർട്ട്. നഗാവ് ജില്ലയിലെ വനപ്രദേശത്താണ് ആനകൾ കൂട്ടത്തോടെ ചത്തതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. കാത്തിയതോലി ഫോറസ്റ്റ് റേഞ്ചിൽ പെടുന്ന കുന്ദോലി മലയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്നാണ് വൈൽഡ് ലൈഫ് കൺസർവേറ്റർ അമിത് സഹായി അറിയിച്ചിരിക്കുന്നത്.
സംഭവത്തിൽ ഞെട്ടൽ അറിയിച്ച മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മ, എത്രയും വേഗം ദുരന്തസ്ഥലത്തെത്താൻ വനംവകുപ്പ് മന്ത്രി പരിമൾ ശുക്ലയ്ക്ക് നിര്‍ദേശം നൽകിയിരിക്കുകയാണ്. വനത്തിലെ ഉൾപ്രദേശമായതിനാൽ ഏറെ പ്രയാസപ്പെട്ടാണ് അധികൃതർ സ്ഥലത്തെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ആനകളുടെ മരണസംഖ്യ സംബന്ധിച്ചും അവ്യക്തത നിലവിലുണ്ട്. 18 ആനകളാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ എത്തുന്നതെങ്കിലും യഥാർഥത്തിൽ 20 ൽ അധികം ആനകൾ മരിച്ചുവെന്നും പറയപ്പെടുന്നുണ്ട്.
CM @himantabiswa today took stock of mysterious deaths of elephants at Bamuni Hills in Nagaon and asked Forest Minister @ParimalSuklaba1 to proceed to the site of the incident.
— Chief Minister Assam (@CMOfficeAssam) May 13, 2021
advertisement
'ഉൾവനമായതിനാൽ വ്യാഴാഴ്ച വൈകിട്ടോടെ മാത്രമാണ് ഞങ്ങളുടെ ടീമിന് അവിടെയെത്താനായത്. അവിടെ രണ്ട് ഗ്രൂപ്പുകളയാണ് ആനകളുടെ മൃതദേഹം കണ്ടെത്തിയത്. 14 ആനകളുടെ മൃതദേഹം മലയുടെ മുകളിൽ നിന്നാണ് കണ്ടെത്തിയത്. നാലെണ്ണത്തിന്‍റേത് അടിവാരത്ത് നിന്നും' എന്നാണ് അമിത് സഹായിയുടെ വാക്കുകൾ.
പ്രാഥമിക അന്വേഷണത്തിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇടിമിന്നലിൽ ആണ് ആനകൾ കൊല്ലപ്പെട്ടതെന്നാണ് സൂചനകൾ. എങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നശേഷം മാത്രമെ യഥാർഥ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്ത വരികയുള്ളു എന്നും സഹായി കൂട്ടിച്ചേർത്തു. ആനകളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
advertisement
അതേസമയം സംഭവത്തിൽ ദുരുഹത ആരോപിച്ച് നെറ്റിസൺസ് രംഗത്തെത്തിയിട്ടുണ്ട്. ഇടിമിന്നലേറ്റാണ് ആനകൾ മരിച്ചതെന്ന് ഔദ്യോഗികമായി പറയുന്നുണ്ടെങ്കിലും ഇത്രയും അധികം ആനകൾ മരിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ പ്രതികരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 14, 2021 6:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അസമിൽ ഇടിമിന്നലേറ്റ് 18 ആനകൾ മരിച്ചു; ദുരന്തത്തിൽ ഞെട്ടലറിയിച്ച് മുഖ്യമന്ത്രി