ഉത്തർപ്രദേശിനും ബിഹാറിനും പിന്നാലെ മധ്യപ്രദേശിലും നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകുന്നതായി റിപ്പോർട്ട്

Last Updated:

മൃതദേങ്ങൾ ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.

ഉത്തർപ്രദേശിലും ബിഹാറിലും പുഴയിലൂടെ മൃതദേഹങ്ങൾ ഒഴുകുന്ന എന്ന വാർത്തയ്ക്ക് പിന്നാലെ ഇപ്പോൾ മധ്യപ്രദേശിൽ നിന്നും സമാനമായ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. മധ്യപ്രദേശിലെ പന്ന ജില്ലയിലുള്ള രുഞ്ജ് നദിയിലൂടെ അര ഡസനോളം മൃതദേഹങ്ങൾ ഒഴുകുന്നതായാണ് റിപ്പോർട്ടുകൾ.
മൃതദേങ്ങൾ ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. എവിടെ നിന്നാണ് മൃതദേഹങ്ങൾ വന്നതെന്ന് ഇവർക്ക് വ്യക്തമല്ല. മാത്രമല്ല, ഇനി പുഴയിലെ വെള്ളം ഉപയോഗിക്കുന്നതിലും പ്രദേശവാസികൾക്ക് ആശങ്കയുണ്ട്.
രുഞ്ജ് നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുടിവെള്ളത്തിനും നിത്യേനയുള്ള ആവശ്യങ്ങൾക്കുമായി ഈ നദിയെയാണ് ആശ്രയിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഗ്രാമത്തിലെ കുടിവെള്ള പൈപ്പുകളിൽ വെള്ളം നിലച്ചാലും പുഴയെയാണ് ഗ്രാമീണർ ആശ്രയിക്കുന്നത്. വളർത്തുമൃഗങ്ങളും കുടിവെള്ളത്തിന് ഇതേ പുഴയെയാണ് ആശ്രയിക്കുന്നത്. ഗ്രാമപഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും ഒന്നും സംഭവിച്ചില്ലെന്നും ഇവർ പറയുന്നു. പുഴയിലെ വെള്ളം മലിനമായോ എന്ന ആശങ്കയാണ് നാട്ടുകാർ പങ്കുവെക്കുന്നത്.
advertisement
You may also like:ഗംഗയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു; കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളെന്ന് സംശയം
അതേസമയം, മൃതദേഹങ്ങളിൽ ഒന്ന് ഒരു കാൻസർ രോഗിയുടേതും മറ്റൊന്ന് 95 വയസ്സ് പ്രായമുള്ള ആളുടേതുമാണെന്ന് തിരിച്ചറിഞ്ഞതായി പന്ന ജില്ലാ കളക്ടർ സഞ്ജയ് മിശ്ര പറയുന്നു. ആചാരത്തിന്റെ ഭാഗമായാണ് ഈ രണ്ട് മൃതദേഹങ്ങളും പുഴയിലേക്ക് ഒഴുക്കിയത്. ഇത് കരയിലേക്കെടുത്ത് സംസ്കരിച്ചതായും കളക്ടർ അറിയിച്ചു. സോഷ്യൽമീഡിയയിലൂടെ മൃതദേഹങ്ങൾ ഒഴുകുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്.
advertisement
You may also like:COVID 19| കോവിഡിന്റെ ഇന്ത്യൻ വകഭേദം 44 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന
രണ്ട് ദിവസം മുമ്പാണ് ബിഹാർ ജില്ലയിലൂടെ ഒഴുകുന്ന ഗംഗ നദിയിലൂടെ മൃതദേങ്ങൾ ഒഴുകുന്നതായി വാർത്ത പുറത്തു വന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണ് ഇതെന്നാണ് സംശയം ഉയർന്നതോടെ പ്രദേശവാസികൾ ആശങ്കയിലായിരുന്നു.
നിരവധി മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകി വരുന്നതായി പ്രാദേശിക ചൗക്കിദാർ ആണ് ഞങ്ങളെ അറിയിച്ചത്. ഇതിൽ 15 എണ്ണം ഇതുവരെ ഞങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മരിച്ചവരാരും ജില്ലയിലെ താമസക്കാരല്ല' - എന്നാണ് ചൗസ ബിഡിഒ അശോക് കുമാർ വാർത്ത ഏജൻസിയായ പി ടി ഐയോട് പറഞ്ഞത്.
മലയാളം വാർത്തകൾ/ വാർത്ത/India/
ഉത്തർപ്രദേശിനും ബിഹാറിനും പിന്നാലെ മധ്യപ്രദേശിലും നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകുന്നതായി റിപ്പോർട്ട്
Next Article
advertisement
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കെതിരെ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന്റെ മൊഴി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കെതിരെ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന്റെ മൊഴി
  • ശബരിമല സ്വര്‍ണക്കൊള്ളയില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിയും ഉദ്യോഗസ്ഥരും ഇടപെട്ടെന്ന് മൊഴി.

  • ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപാളി കൈമാറിയത് ദേവസ്വം ബോര്‍ഡ് ഭരണസമിതി പറഞ്ഞിട്ടാണെന്ന് മൊഴി.

  • ശബരിമല സ്വര്‍ണക്കൊള്ളയില്‍ സുധീഷ് കുമാര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്.

View All
advertisement