ഇന്റർഫേസ് /വാർത്ത /Corona / ഈ വര്‍ഷം അവസാനത്തോടെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും; നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍

ഈ വര്‍ഷം അവസാനത്തോടെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും; നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 216 കോടി വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് ലഭ്യമാകുമെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ പറഞ്ഞു

  • Share this:

ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ എല്ലാ പൗരന്മാകര്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നതിന് ആവശ്യമായ വാക്‌സിന്‍ ഉണ്ടാകുമെന്ന് ദേശീയ ടാസ്‌ക് ഫോഴ്‌സ് മേധാവി പറഞ്ഞു. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 216 കോടി വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് ലഭ്യമാകുമെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ പറഞ്ഞു. അതായത് എല്ലാ പൗരന്മാര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയ ശേഷവും രാജ്യത്ത് വാക്‌സിന്‍ ഡോസുകള്‍ മിച്ചം വരും.

കോവിഷീല്‍ഡ് വാക്‌സിന്‍: 75 കോടി ഡോസ്

കോവാക്‌സിന്‍: 55 കോടി ഡോസ്

ബയോ ഇ സബ് യൂണീറ്റ് വാക്‌സിന്‍: 30 കോടി ഡോസ്

സിഡസ് കാഡില ഡിഎന്‍എ: 5 കോടി ഡോസ്

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നോവാക്‌സ്: 20 കോടി ഡോസ്

ജെനോവ എംആര്‍എന്‍എ: 6 കോടി ഡോസ്

സ്പുട്‌നിക് വി: 15.6 കോടി ഡോസ്

എന്നിങ്ങനെയാണ് രാജ്യത്ത് ലഭ്യമാകുന്ന വാക്‌സിന്‍ ഡോസുകളുടെ കണക്ക്. അതേസമയം കോവിഷീല്‍ഡ് വാക്സിന്റെ ഇടവേള കൂട്ടണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതി. രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ചയായി ഉയര്‍ത്തണമെന്നാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിലവില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നത് ആറു മുതല്‍ എട്ട് ആഴ്ചയ്ക്കിടിയല്‍ എടുക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ ഡോസുകളുടെ കാലയളവില്‍ മാറ്റമില്ല.

Also Read-സംസ്ഥാനത്ത് കോവിഡ് ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കാന്‍ തീരുമാനം; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബൂത്തുകള്‍ സ്ഥാപിക്കും

മാര്‍ച്ചില്‍ ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ 12 ആഴ്ചകള്‍ക്കുള്ളില്‍ ഡോസുകള്‍ നല്‍കിയാല്‍ കോവിഷീല്‍ഡ് വാക്സിന്റെ ഫലപ്രാപ്തി 81.3 ശതമാനമായി ആകുമെന്ന് വ്യക്തമാക്കുന്നു. ആറു ആഴ്ചയില്‍ താഴെ രണ്ടു ഡോസ് വാക്സിന്‍ നല്‍കുമ്പോള്‍ കോവിഷീല്‍ഡ് വാക്സിന്റെ ഫലപ്രാപ്തി 55.1 ശതമാനമായി കുറഞ്ഞെന്നും

രാജ്യത്ത് വാക്സിന്‍ സ്വീകരിക്കുന്നതില്‍ ഇടവേള വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ അത് വാക്സിനേഷന് പ്രയോജനകരമാകും. രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിനുള്ള തിരക്ക് കുറയ്ക്കുകയും വാക്സിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതിനാല്‍ ആദ്യ ഡോസ് വാക്സിന്‍ നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും.

Also Read-Rain Alert | അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

അതേസമയം കോവിഡ് മുക്താരായവര്‍ ആറു മാസത്തിന് ശേഷം മാത്രം വാക്സിന്‍ സ്വീകരിച്ചാല്‍ മതിയാകും. നിലവില്‍ കോവിഡ് ഭേദമായവര്‍ 12 ദിവസത്തിന് ശേഷം വാക്സിന്‍ സ്വീകരിക്കാന്‍ കഴിയുമെന്നായിരുന്നു മാര്‍ഗ്ഗരേഖ. നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ അധ്യക്ഷനായ നാഷണല്‍ എക്സ്പേര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്സിന്‍ അഡ്മിനിസ്ട്രേഷനാണ് ഇക്കാര്യങ്ങള്‍ ശുപാര്‍ശ ചെയ്തത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകും.

അതേസമയം രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം നേരിയ തോതില്‍ കൂടി. 24 മണിക്കൂറിനിടെ 362727 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 23703665 ആയി. 3,52181 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമാവുകയും ചെയ്തു. 1,9734823 പേര്‍ ഇതുവരെ രോഗമുക്തി നേടി.

First published:

Tags: Covid 19, Covid 19 Vaccination, Covid vaccine