കേരളത്തിന്റെ ആരോഗ്യപ്രശ്നങ്ങളും പരിഹാര മാർഗങ്ങളുമെല്ലാം വെബ്സൈറ്റിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യകാര്യങ്ങൾ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ആശയ വിനിമയം നടത്താനുള്ള വേദി കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പുമായി സംവദിക്കാനുള്ള ഒരു ഓണ്‍ലൈന്‍ വേദിയായാണ് കേരള ആരോഗ്യ പോര്‍ട്ടല്‍ ആരംഭിച്ചത്. കേരള മോഡല്‍ എന്നതുപോലെ ഈ പോര്‍ട്ടലും മറ്റുള്ളവര്‍ക്ക് മാതൃകയാകുമെന്നും മന്ത്രി.
TRENDING:പനിയുള്ളവർ എത്തിയാൽ യന്ത്രം ശബ്ദിക്കും; കൊച്ചി വിമാനത്താവളത്തിലും തെർമൽ സ്കാനിങ്ങ് സിസ്റ്റം [NEWS]ഷാപ്പിലിരുന്നു കള്ളുകുടി നടക്കില്ല; കള്ള് പാഴ്‌സല്‍ നല്‍കിയേക്കും [NEWS]ലോക്ക്ഡൗൺ വിലക്ക് ലംഘിച്ച് ആരാധന; 13 പേർ അറസ്റ്റിൽ [NEWS]
advertisement
കോവിഡ് 19 നെതിരായ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. പൊതുജനങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ആവശ്യങ്ങള്‍ പരിഹരിക്കാനും ആരോഗ്യമിത്ര ചാറ്റ് ബോട്ട് അനുവദിക്കുന്നു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍. എംഡി ഡോ. നവജ്യോത് ഖോസ, മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, ഇ-ഹെല്‍ത്ത് ടെക്‌നിക്കല്‍ മാനേജര്‍ വിനോദ് എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.