ലോക്ക്ഡൗൺ വിലക്ക് ലംഘിച്ച് ആരാധന; 13 പേർ അറസ്റ്റിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
റംസാൻ വ്രതാനുഷ്ഠാനങ്ങളുടെ ഭാഗമായി നോമ്പ് തുറന്നതിന് ശേഷം പ്രദേശവാസികളായ 17 പേരാണ് പള്ളിയിലെത്തി പ്രാർത്ഥന നടത്തിയത്.
തൃശ്ശൂർ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രാർത്ഥന നടത്തിയതിന് കുന്ദംകുളത്ത് 13 പേർ അറസ്റ്റിൽ. 17 പേർക്ക് എതിരെ കുന്ദംകുളം പോലീസ് കേസ് എടുത്തു. കുന്ദംകുളം കേച്ചേരി ആയമുക്ക് ജുമാ മസ്ജിദിലാണ് പ്രാർത്ഥന നടന്നത്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. റംസാൻ വ്രതാനുഷ്ഠാനങ്ങളുടെ ഭാഗമായി നോമ്പ് തുറന്നതിന് ശേഷം പ്രദേശവാസികളായ 17 പേരാണ് പള്ളിയിലെത്തി പ്രാർത്ഥന നടത്തിയത്.
വാതിലുകളും ജനാലകളും അടച്ചതിന് ശേഷം പ്രാർത്ഥന നടത്തുകയാായിരുന്നു. കാര്യം ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസെത്തിയതോടെ നാല് പേർ ഓടി രക്ഷഷപ്പെട്ടു.
Location :
First Published :
May 07, 2020 11:17 AM IST