ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഐഎഎസുകാരുടെ ഗ്രൂപ്പില്‍ ഇട്ട സന്ദേശം പലതവണ സ്ഥിരീകരിച്ച ശേഷമാണ്പങ്കുവച്ചത്. മറ്റു പല രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന സാഹചര്യത്തില്‍ ആ ഉദ്യോഗസ്ഥന്‍ നല്‍കിയ വിവരം ശരിയാണെന്ന ധാരണയിലാണ് അങ്ങനെ ചെയ്തത്. എന്നാല്‍ അതു തെറ്റാണെന്ന് മനസ്സിലായി. തെറ്റായ വിവരം നല്‍കി ലണ്ടനില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് പ്രതീക്ഷ നൽകിയതിൽ ഖേദിക്കുകയാണെന്ന് കണ്ണന്താനം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
BEST PERFORMING STORIES:പായിപ്പാട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം: ബംഗാൾ സ്വദേശി അറസ്റ്റിൽ [NEWS]അമ്മാവന്റെ മരണാനന്തര ചടങ്ങിൽ ആൾക്കൂട്ടത്തെ വിലക്കി ഒമർ അബ്ദുള്ള; അഭിനന്ദിച്ച് പ്രധാനമന്ത്രി [NEWS]പോലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സൗജന്യമായി നൽകാൻ മാസ്‌ക് നിര്‍മ്മിച്ച് യുവ അഭിഭാഷകന്‍ [NEWS]
advertisement
ലണ്ടനിനുള്ളവരെ തിരിച്ചെത്തിക്കാൻ വിധേസകാര്യമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ഏപ്രിൽ 14-ന് ശേഷമെ അതേക്കുറിച്ച് ആലോചിക്കാൻ സാധിക്കൂവെന്നായിരുന്നു മറുപടി.
ഒരു മനുഷ്യനെന്ന നിലയിൽ തനിക്കു പറ്റിയ തെറ്റ് ക്ഷമിക്കണമെന്നും കണ്ണന്താനം ആവശ്യപ്പെടുന്നു.
നിർഭാഗ്യവശാൽ തന്റെ രണ്ടു മക്കളും കുടുംബവും കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച നഗരങ്ങളില്‍ കുടങ്ങിക്കിടക്കുകയാണ്. അവരെയും തിരിച്ചെത്തിക്കാനാകില്ലെന്നും കണ്ണന്താനം പറയുന്നു.