അമ്മാവന്റെ മരണാനന്തര ചടങ്ങിൽ ആൾക്കൂട്ടത്തെ വിലക്കി ഒമർ അബ്ദുള്ള; അഭിനന്ദിച്ച് പ്രധാനമന്ത്രി

Last Updated:

കോവിഡ് 19ന് എതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് ഇത് കരുത്തു പകരും

ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമറിന്റെ അമ്മാവനായ ഡോ.മുഹമ്മദ് അലി മാട്ടു കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. മരണവിവരം ഒമർ അബ്ദുള്ള തന്നെയാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടതും.
ഇതിനൊപ്പം നിലവില സാഹചര്യത്തിൽ മാർഗ നിർദേശങ്ങൾ പാലിച്ച് മരണവീട്ടിലോ ഖബര്‍സ്ഥാനിലോ ഒത്തുകൂടരുതെന്നും അദ്ദേഹം പ്രത്യേകം അഭ്യർഥിച്ചിരുന്നു. വീട്ടിലിരുന്നു കൊണ്ടുള്ള നിങ്ങളുടെ പ്രാർഥന തന്നെ അദ്ദേഹത്തിന് ആത്മാവിന് ശാന്തി നൽകുമെന്നായിരുന്നു ഒമര്‍ കുറിച്ചത്.
advertisement
COVID 19 | അടുത്ത രണ്ടാഴ്ച്ച മരണനിരക്ക് ഇരട്ടിക്കുമെന്ന് ട്രംപ്; അമേരിക്കയിൽ സമ്പർക്ക് വിലക്ക് ഏപ്രിൽ 30 വരെ നീട്ടി [NEWS]
അദ്ദേഹത്തിന്റെ ഈ കരുതലിന് നന്ദി അറിയിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 'ദുഃഖത്തിന്റെ ഈ വേളയിലും ഒത്തുകൂടൽ ഒഴിവാക്കണമെന്ന നിങ്ങളുടെ തീരുമാനം പ്രശംസനീയം തന്നെയാണ്.. കോവിഡ് 19ന് എതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് ഇത് കരുത്തു പകരും' എന്നായിരുന്നു മരണത്തിൽ അനുശോചനം അറിയിച്ചു കൊണ്ടുള്ള കുറിപ്പിൽ പ്രധാനമന്ത്രി പറഞ്ഞത്.
advertisement
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
അമ്മാവന്റെ മരണാനന്തര ചടങ്ങിൽ ആൾക്കൂട്ടത്തെ വിലക്കി ഒമർ അബ്ദുള്ള; അഭിനന്ദിച്ച് പ്രധാനമന്ത്രി
Next Article
advertisement
2027-ലെ സെന്‍സസ് ; 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
2027-ലെ സെന്‍സസ് ; 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
  • 2027-ലെ സെന്‍സസ് നടത്താന്‍ 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

  • 2027 സെന്‍സസ് പൂര്‍ണമായും ഡിജിറ്റല്‍ ആക്കി, മൊബൈല്‍ ആപ്പുകളും റിയല്‍ ടൈം നിരീക്ഷണവും നടപ്പാക്കും.

  • 30 ലക്ഷം ഫീല്‍ഡ് പ്രവര്‍ത്തകരെ നിയമിച്ച്, 1.02 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

View All
advertisement