കോഴിക്കോട്: പോലീസുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാസ്കുകള്‍ വിതരണം ചെയത് യുവ അഭിഭാഷകന് പേരാമ്പ്ര സ്വദേശി സച്ചിന്. ആയിരത്തോളം മാസ്കുകളാണ് സച്ചിന് നിര്‍മ്മിച്ചു നല്‍കിയത്. കോട്ടണ്‍ തുണിയില്‍ രണ്ടു ലെയറുകളുള്ള മാസ്ക് റീയൂസ് ചെയ്യാം.
പേരാമ്പ്ര പോലീസ് സ്റ്റേഷന്, ആരോഗ്യപ്രവര്‍ത്തകര്‍, ന്യൂസ് 18 കോഴിക്കോട് ബ്യുറോയിലെ വാര്‍ത്താ സംഘം എന്നിവര്‍ക്ക് സച്ചിന് മാസ്കുകള്‍ സൗജന്യമായി വിതരണം ചെയ്തു. കോവിഡ് രോഗബാധയുടെ തുടക്കത്തില്‍ തന്നെ മെഡിക്കല്‍ ഷോപ്പുകളില്‍ മാസ്കുകള്‍ക്ക് കടുത്ത ക്ഷാമമായിരുന്നു.
![]()
രണ്ടുരൂപ വിലയുള്ള മാസ്കുകള്‍ക്ക് ഇരുപതും മുപ്പതും രൂപയായി വര്‍ധിക്കുകയും ചെയ്തു. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ ഷോപ്പുകളില്‍ മാസ്കുകള്‍ തീരെ കിട്ടാനില്ല.
ഇതോടെയാണ് സംഘടനകളും വ്യക്തികളും മാസ്ക് നിര്‍മ്മിച്ച് വിതണരണം തുടങ്ങിയത്. പേരാമ്പ്രയില്‍ സച്ചിന് നടത്തുന്ന സ്റ്റിച്ചിങ് യൂണിറ്റില്‍ വെച്ചാണ് നിര്‍മ്മാണം. കോട്ടണ്‍ തുണിയില്‍ നിര്‍മ്മിക്കുന്ന മാസ്ക് ഉപയോഗത്തിന് ശേഷം നന്നായി കഴുകി വീണ്ടും ധരിക്കാം. ഒരു മാസ്കിന് ഇരുപത് രൂപയോളം നിര്‍മ്മാണച്ചെലവുണ്ട്. ആവശ്യക്കാര്‍ക്ക് ഇനിയും നിര്‍മ്മിച്ചു നല്‍കാനാണ് സച്ചിന്റെ തീരുമാനം. കോഴിക്കോട് ബാറിലെ അഭിഭാഷകനാണ് സച്ചിന്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.