പായിപ്പാട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം: ബംഗാൾ സ്വദേശി അറസ്റ്റിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ബംഗാള്‍ സ്വദേശിയായ മുഹമ്മദ് റിഞ്ചുവാണ് അറസ്റ്റിലായത്.
കോട്ടയം: ലോക്ക് ഡൗൺ ലംഘിച്ച് പായിപ്പാട് അതിഥി തൊഴിലാളികൾ തെരുവിലിറങ്ങി പ്രതിഷേധിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. ബംഗാള്‍ സ്വദേശിയായ മുഹമ്മദ് റിഞ്ചുവാണ് അറസ്റ്റിലായത്. പായിപ്പാട് അതിഥി തൊഴിലാളികളെ വിളിച്ചുവരുത്തി കൂട്ടം ചേരാന്‍ ആഹ്വാനം ചെതെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നിരോധനം ലംഘിച്ച് സംഘം ചേർന്നെന്ന കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. ഞായറാഴ്ച രാത്രി തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപുകളില്‍ പൊലീസ് പരിശോധന നടത്തുകയും ചെയ്തു. എറണാകുളം റേഞ്ച് ഐജി മഹേഷ്‌കുമാര്‍ കാളിരാജിന്റെ നേതൃത്വത്തിൽ നിരവധി തൊഴിലാളികളെ ചോദ്യം ചെയ്തു. ഇതിനു പിന്നാലെയാണ് ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
You may also like:Coronavirus Pandemic LIVE Update: മഹാരാഷ്ട്രയിൽ 12 പേർക്ക് കൂടി കോവിഡ്: രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,024 [NEWS]കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ; രാവിലെ ആറുമണി മുതൽ [NEWS]അടുത്ത രണ്ടാഴ്ച്ച മരണനിരക്ക് ഇരട്ടിക്കുമെന്ന് ട്രംപ്; അമേരിക്കയിൽ സമ്പർക്ക് വിലക്ക് ഏപ്രിൽ 30 വരെ നീട്ടി [NEWS]
ഭക്ഷണം ലഭിക്കുന്നില്ലെന്നും നാട്ടിലേക്ക് പോകാന്‍ വാഹനം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടായിരുന്നു തൊഴിവാളികളുടെ പ്രതിഷേധം. ആയിരക്കണക്കിനു പേരാണ് സംഘടിച്ചത്. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്ന് കൂടുതല്‍ പൊലിസെത്തിയാണ് സ്ഥിഗതികൾ ശാന്തമാക്കിയത്.
advertisement
പ്രതിഷേധം സംഘടിപ്പിച്ചത് ആസൂത്രിതമായാണെന്ന് മന്ത്രി പി.തിലോത്തമന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിൽ പങ്കെടുക്കാൻ പത്തനംതിട്ട ജില്ലയിലെ തൊഴിലാളികള്‍ വരെയെത്തി. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞിരുന്നു.
Location :
First Published :
March 30, 2020 11:04 AM IST