കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഏപ്രിലില്‍ ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിന്‍ നിര്‍മ്മാതക്കളെ ഇന്ത്യയിലേക്ക് വാക്‌സിന്‍ വില്‍ക്കുന്നതിനായി ക്ഷണിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരുമായി കമ്പനികള്‍ ഇതുവരെ കരാറില്‍ എത്തിയിട്ടില്ല.
Also Read-Covid 19 | സംസ്ഥാനത്ത് ഇന്ന് 14,424 കോവിഡ് കേസുകൾ; മരണം 194
വാക്‌സിന്‍ ഉപയോഗത്തെ തുടര്‍ന്നു പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ നേരിടേണ്ടിവരുന്ന നിയമനടപടികളില്‍ നിന്ന് സംരക്ഷണം നല്‍കാമെന്ന വ്യവസ്ഥ അംഗീകരിക്കാത്ത ഒരു രാജ്യങ്ങളിലും ഫൈസര്‍ വാക്‌സിന്‍ വിതരണം നടത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ ഒരു കമ്പനിക്കും നിയമസംരക്ഷണം നല്‍കുമെന്നത് സംബന്ധിച്ച് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടില്ല.
advertisement
ഫൈസറിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വിദേശ വാക്‌സിനുകള്‍ പ്രാദേശികമായി പരീക്ഷണമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഓഗസ്‌റ്റോടെ ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമായേക്കുമെന്നാണ് സൂചന. വിദേശ വാക്‌സിനുകള്‍ ഒരു ഡോസിന് 730-880 രൂപയ്ക്കുള്ളില്‍ ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയമോ ആരോഗ്യ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല.
അതേസമയം കുട്ടികളിലെ കോവിഡ് ചികിത്സ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ലെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി.
Also Read-Covid 19 | മൂന്നാം തരംഗം: ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് സാന്ത്വനത്തിന്റെ പ്രാണവായു
ആറു മുതല്‍ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികള്‍ രക്ഷിതാക്കളുടെ നിരീക്ഷണത്തിലും ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനും ശേഷം മാസ്‌ക് ധരിക്കാമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം കോവിഡ് ബാധിച്ച ലക്ഷണങ്ങളില്ലാത്ത കുട്ടികളിലെ സ്റ്റിറോയ്ഡ് ഉപയോഗം ശുപാര്‍ശ ചെയ്യുന്നില്ല.
അതേസമയം കോവിഡ് രണ്ടാം തരംഗത്തില്‍ ദൈനംദിന രോഗികളുടെ എണ്ണവും മരണനിരക്കും കുറഞ്ഞു വരുന്നുണ്ടെങ്കിലും മൂന്നാം തരംഗത്തെക്കുറിച്ചുള്ള ഉത്കണ്ഠയിലാണ് രാജ്യം. കുട്ടികളെയാണ് മൂന്നാം തരംഗം കൂടുതല്‍ ബാധിക്കുകയെന്നാണ് വിദഗ്ദരുടെ അഭിപ്രായവും. ഈ സാഹചര്യത്തില്‍ കൂടിയാണ് കുട്ടികള്‍ക്കിടയിലെ കോവിഡ് 19 കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പട്ടിക ബുധനാഴ്ച രാത്രി കേന്ദ്രം പുറത്തിറക്കിയത്. കുട്ടികളില്‍ ആന്റി വൈറല്‍ മരുന്നായ റെംഡെസിവിര്‍ ഉപയോഗിക്കുന്നതിനെതിരെയാണ് ആരോഗ്യ സേവന ഡയറക്ടറേറ്റ് ജനറല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇറക്കിയിരിക്കുന്നത്.
നിലവില്‍, കുട്ടികള്‍ക്ക് കൊറോണയുടെ ഇത്തരം ഭീഷണികളൊന്നും നിര്‍ദ്ദേശിക്കാന്‍ വിവരങ്ങളില്ലെന്ന് ദേശീയ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സുമായി ബന്ധപ്പെട്ട ഇന്ത്യയിലെ മികച്ച ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. അതിനിടയിലാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വന്നിരിക്കുന്നത്. രണ്ടാം തരംഗസമയത്ത് രോഗബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 60-70 ശതമാനം കുട്ടികള്‍ക്ക് ഒന്നുകില്‍ രോഗാവസ്ഥയോ പ്രതിരോധശേഷി കുറവോ ഉള്ളവരാണെന്നും ആരോഗ്യമുള്ള കുട്ടികളെ ആശുപത്രിയില്‍ അഡ്മിറ്റാക്കാതെ തന്നെ നേരിയ അസുഖം വന്ന് സുഖപ്പെട്ടുവെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.