Covid 19 | മൂന്നാം തരംഗം: ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് സാന്ത്വനത്തിന്റെ പ്രാണവായു

Last Updated:

കോവിഡ് വ്യാപനത്തിന്റെ നടുവിൽ നിൽക്കുന്ന കേരളത്തിന് ഡൽഹിയിൽ നിന്ന് സാന്ത്വനത്തിന്റെ പ്രാണവായു. ഡൽഹി കേന്ദ്രീകരിച്ചു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: മൂന്നാമത് കേവിഡ് തരംഗം ഉണ്ടായാൽ പ്രതിരോധിക്കുന്നതിനുള്ള തയ്യാറെടുപ്പ് നടക്കുന്നതായി കേരള ചീഫ് സെക്രട്ടറി ഡോ വി. പി ജോയി ഐ.എ.എസ് പറഞ്ഞു. പ്രാണവായു പ്രോജക്ടിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയ്ക്കുള്ള ഓക്സിജൻ കോൺസൻട്രേറ്ററുകൾ സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ ജില്ലകളിലും ഓക്സിജൻ പ്പാന്റുകൾ സ്ഥാപിക്കുവാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്.
കോവിഡ് വ്യാപനത്തിന്റെ നടുവിൽ നിൽക്കുന്ന കേരളത്തിന് ഡൽഹിയിൽ നിന്ന് സാന്ത്വനത്തിന്റെ പ്രാണവായു. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഡി എം സി ഇന്ത്യ എന്ന സന്നദ്ധ സംഘടനയാണ് കേരളത്തിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എത്തിക്കുന്നത്. ഇന്ത്യ കാനഡ അസോസിയഷൻ ഓഫ് കിങ്ങ്സ്‌റ്റൺ - ഒൺഡാരിയോ എന്ന എൻ.ജി.ഒ.യാണ് പ്രാണവായു പ്രൊജക്റ്റ് തിരുവനന്തപുരത്ത് നടപ്പിലാക്കുന്നത്.
'പ്രാണവായു ' എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഗുരുതര സാഹചര്യമുള്ള തീരദേശ മേഖലകളിലും , ട്രൈബൽ മേഖലകളിലും ( കൊല്ലം, ആലപ്പുഴ,കണ്ണൂർ, പാലക്കാട് , തിരുവനന്തപുരം ) ജില്ലകളിൽ 30 ഓളം ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകിയിട്ടുണ്ട്, പ്രവർത്തനം തുടർന്ന് വരുന്നു . ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യ രക്ഷാധികാരിയായ സംഘടനയിൽ കെ. ജെ. അൽഫോൺസ് കണ്ണന്താനം, എസ്. എം. വിജയാനന്ദ് IAS, സുബു റഹ്മാൻ IAAS, ബാബു പണിക്കർ, ഡോ: കെ. സി. ജോർജ് തുടങ്ങിയ പ്രമുഖരുണ്ട്.
advertisement
ഡൽഹിയിൽ അതീവ ഗുരുതരമായ സാഹചര്യമുളള സമയത്ത് ഓക്സിജൻ കോൺസൻട്രേറ്ററുടെ സൗജന്യ വിതരണം രോഗികൾക്ക് വലിയ സഹായമായിരുന്നു എന്നതിനാൽ കേരളത്തിൽ ഇപ്പോൾ ഓക്സിജൻ കോൺസൻട്രേറ്റർ നിലവിൽ ആവശ്യമായിരിക്കുന്ന ഈ സാഹചര്യത്തിൽ കോവിഡ് ബാധിതരായ ഒട്ടേറെ പേർക്ക് ഈ സൗകര്യം വീടുകളിലും , പ്രാഥമിക ഇടപെടൽ കേന്ദ്രങ്ങളിലും ലഭ്യമാകുന്ന തരത്തിൽ പ്രയോജന പെടുത്തുന്നത് ആണ് പദ്ധതിയുടെ ഉദ്ദേശലക്‌ഷ്യം . അതുപോലെ തന്നെ കേരളത്തിൽ ഓരോ ജില്ലയിലും വിതരണം ചെയ്യുന്ന ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ആവശ്യം കഴിഞ്ഞാൽ ഡി എം സി ഇന്ത്യയെ തിരികെ വാങ്ങുന്നതും ആവശ്യം ഉള്ള മറ്റ് സ്ഥലങ്ങളിലേക്കും നൽകുന്നതും ആണ് .
advertisement
2021 ജൂൺ 9 ന് 12 .00 മണിക്ക് കേരള ചീഫ് സെക്രട്ടറിയുടെ കോൺഫെറൻസ് ഹാളിൽ ചേർന്ന പരിപടിയിയിൽ 5 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ബഹുമാനപ്പെട്ട കേരള ചീഫ് സെക്രട്ടറി ഡോ വി.പി ജോയി IAS ന് ഡി എം സി ഇന്ത്യ രക്ഷാധികാരിയും ,കേരള ചീഫ് കോഓർഡിനേറ്റർ സുബു റഹ്മാൻ IAAS, ( പ്രിൻസിപ്പൽ ഡയറക്ടർ റെയിൽവേ ബോർഡ് ) , രക്ഷാധികാരി ശ്രീ ബാബു പണിക്കർ , എക്സിക്യൂട്ടീവ് മെമ്പർ സുധീർ നാഥ് ( കാർട്ടൂണിസ്ററ് ), കൊല്ലം ജില്ലാ കോഓർഡിനേറ്റർ അനിൽ ജബ്ബാർ , തിരുവനന്തപുരം കോഓർഡിനേറ്റർ ഡോ. സൂസൻ ജോസ് എന്നിവർ ചേർന്ന് കൈമാറി.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | മൂന്നാം തരംഗം: ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് സാന്ത്വനത്തിന്റെ പ്രാണവായു
Next Article
advertisement
'പൊതുജനങ്ങള്‍ക്ക് വോട്ടുകള്‍ ഓണ്‍ലൈനായി നീക്കം ചെയ്യാന്‍ കഴിയില്ല'; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍
'പൊതുജനങ്ങള്‍ക്ക് വോട്ടുകള്‍ ഓണ്‍ലൈനായി നീക്കം ചെയ്യാന്‍ കഴിയില്ല'; രാഹുല്‍ ഗാന്ധിയെ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍
  • തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ പട്ടിക കൃത്രിമം ആരോപണങ്ങള്‍ തള്ളി.

  • വോട്ടുകള്‍ ഓണ്‍ലൈനായി നീക്കം ചെയ്യാനാകില്ലെന്നും ആരോപണങ്ങള്‍ വ്യാജമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

  • അലന്ദ് മണ്ഡലത്തിലെ വോട്ട് നീക്കം വിവാദത്തെക്കുറിച്ച് ഇസിഐ വിശദീകരണം നല്‍കി.

View All
advertisement