TRENDING:

COVID 19 | രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു; മരണസംഖ്യ 3,156

Last Updated:

മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. വേൾഡോമീറ്ററിന‍്റെ കണക്കു പ്രകാരം 3,156 മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിടിഐ റിപ്പോർട്ട് പ്രകാരം കോവിഡ് ബാധിതർ 1,00,096 ആയി. പുതുതായി കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനാൽ രോഗികളുടെ എണ്ണത്തിൽ ഇനിയും വർധനവുണ്ടാകും.
advertisement

മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിൽ 33053 രോഗബാധിതരായെന്നാണ് ഔദ്യോഗിക കണക്കുകൾ. 1,249 പേരാണ് മഹാരാഷ്ട്രയിൽ മരണപ്പെട്ടത്.

തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 11, 760 ആയി. മരണം 81. ഗുജറാത്തിൽ രോഗബാധിതർ 11,746 ആയി. തമിഴ്നാട്ടിനേക്കാൾ കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നതും ഗുജറാത്തിലാണ്. 694 പേരാണ് ഗുജറാത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഡൽഹിയിലും രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. 160 പേർ ഇതുവരെ രോഗം ബാധിച്ചു മരിച്ചു.You may also like:രാവിലെ 7 മുതൽ രാത്രി 7വരെ ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പാസ് വേണ്ട; അറിയിപ്പുമായി DGP [NEWS]വീട്ടിനുള്ളിൽ ഫലപ്രദമായി ജോലി ചെയ്യാൻ സുരക്ഷിതമായ 'ഓഫീസ്' എങ്ങനെ സജ്ജമാക്കാം ? [NEWS]കൊറോണ കാലത്ത്‌ ഒരുമയുടെ സന്ദേശവുമായി 'വൺ നേഷൻ'; മലയാളത്തിൽ നിന്ന് ഏക ബാൻഡായി തൈക്കുടം ബ്രിഡ്ജ്‌ [NEWS]

advertisement

അതേസമയം, രോഗം ഭേദമായവരുടെ എണ്ണം 39,000 മുകളിലാണ് എന്നും ആശ്വാസകരമാണ്.

ലോക്ക്ഡൗൺ നാലാംഘട്ടത്തിൽ വിവിധ സംസ്ഥാനങ്ങൾ കൂടുതൽ ഇളവുകൾ നൽകുന്നതിനിടയിലാണ് രോഗബാധിതരുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുന്നത്.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം, കോവിഡ് ബാധിതരുടെ എണ്ണം 96,169 ആണ്. മരണസംഖ്യ 3,029 ഉം. പുതുക്കിയ പട്ടിക അൽപ്പം കഴിഞ്ഞ് പുറത്തുവിടും.

അതേസമയം, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 49 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മൂന്ന് ലക്ഷത്തി ഇരുപതിനായിരത്തിന് അടുത്താണ് മരണം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു; മരണസംഖ്യ 3,156
Open in App
Home
Video
Impact Shorts
Web Stories