കൊറോണ കാലത്ത്‌ ഒരുമയുടെ സന്ദേശവുമായി 'വൺ നേഷൻ'; മലയാളത്തിൽ നിന്ന് ഏക ബാൻഡായി തൈക്കുടം ബ്രിഡ്ജ്‌

Last Updated:

ഇന്ത്യയിലെ പ്രശസ്ത കലാകാരന്മാരെ അണിനിരത്തി യൂട്യൂബ്‌ ആവിഷ്കരിച്ച വൺ നേഷൻ പ്രോജക്ടുമായി സഹകരിച്ചാണു വീഡിയോ നിർമ്മിച്ചത്

കൊറോണ കാലത്ത്‌ ഒരുമയുടെ സന്ദേശം പ്രചരിപ്പിച്ച്‌ തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക്‌ വീഡിയോ ശ്രദ്ദേയമാകുന്നു. ഇന്ത്യയിലെ പ്രശസ്ത കലാകാരന്മാരെ അണിനിരത്തി യൂട്യൂബ്‌ ആവിഷ്കരിച്ച വൺ നേഷൻ പ്രോജക്ടുമായി സഹകരിച്ചാണു വീഡിയോ നിർമ്മിച്ചത്‌.
ലോക്ക്‌ ഡൗണിൽ പലനാട്ടിലായിപ്പോയ കലാകാരന്മാരെല്ലാം ഒരുമയുടെ സന്ദേശവുമായി ഒത്ത്‌ ചേർന്നു, അവരവരുടെ വീടുകളിൽ നിന്ന്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരെ അണിനിരത്തിയ യൂട്യൂബിന്റെ വൺ നേഷൻ പ്രോഗ്രാമിലാണു വീഡിയോ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്‌. വണ്ടർവാൾ മീഡിയ നിർമ്മിച്ച വീഡിയോയിൽ ഗോവിന്ദ്‌ വസന്ത, വിപിൻലാൽ, ക്രിസ്റ്റിൻ ജോസ്‌ എന്നിവർക്കൊപ്പം കൃഷ്ണ, നിള മാധവ് എന്നിവരും പാടിയിട്ടുണ്ട്‌.
advertisement
You may also like:ആറ് ജീവനക്കാര്‍ക്ക്​ രോഗം സ്ഥിരീകരിച്ചു: ഗ്രേറ്റര്‍ നോയിഡയിലെ OPPO ഫാക്​ടറി അടച്ചിട്ടു [NEWS]വീട്ടിനുള്ളിൽ ഫലപ്രദമായി ജോലി ചെയ്യാൻ സുരക്ഷിതമായ 'ഓഫീസ്' എങ്ങനെ സജ്ജമാക്കാം ? [NEWS]കോവിഡി​​ന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വില്‍ക്കുന്നു:​ രമേശ്​ ചെന്നിത്തല [NEWS]
വൺ നേഷൻ പ്രോഗ്രാമിൽ അവതരിപ്പിക്കപ്പെട്ട ഏക മലയാളം ബാൻഡാണു തൈക്കുടം ബ്രിഡ്ജ്‌. വിവിധ രാജ്യങ്ങളിലായി സംഗീതയാത്രയിലായിരുന്ന ബാൻഡിലെ കലാകാർൻന്മാരെല്ലാം ലോക്ഡൗൺ കാലത്ത്‌ ഒന്നിച്ചപ്പോൾ അത്‌ ഒരു പുതിയ പാട്ടിന്റെ പിറവിയായി. പിഎം ഫണ്ടിലേക്കുള്ള ധന സമാഹരണം ലക്ഷ്യമിട്ടാണു യുട്യൂബ്‌ വൺ നേഷൻ പ്രോഗ്രാം നടത്തിയത്‌.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
കൊറോണ കാലത്ത്‌ ഒരുമയുടെ സന്ദേശവുമായി 'വൺ നേഷൻ'; മലയാളത്തിൽ നിന്ന് ഏക ബാൻഡായി തൈക്കുടം ബ്രിഡ്ജ്‌
Next Article
advertisement
Love Horoscope October 7| ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ ദിവസം വൈകാരിക ബന്ധങ്ങളും അർത്ഥവത്തായ ആശയവിനിമയവും നിറഞ്ഞതായിരിക്കും.

  • മിഥുനം, തുലാം, വൃശ്ചികം രാശിയിൽ ജനിച്ചവർക്ക് ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം.

  • ധനു രാശിക്കാർക്ക് ഇത് പ്രണയത്തിന് അനുകൂലമായ സമയമാണ്, പ്രണയത്തിൽ പുരോഗതി കണ്ടെത്താനാകും.

View All
advertisement