രോഗികളെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണവും ദിനംപ്രതി ഉയരുന്നത് ആശ്വാസം നൽകുന്നുണ്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ ദിവസം മാത്രം 24,661 പേരാണ് കോവിഡ് മുക്തി നേടിയത്. മരണനിരക്കിലും കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട 336 മരണങ്ങൾ ഉൾപ്പെടെ 1,47,092 കോവിഡ് മരണങ്ങളാണ് രാജ്യത്തുണ്ടായത്.
Also Read-കോളജ് ക്യാപസിനുള്ളിലെ ജൈനക്ഷേത്രവും വിഗ്രഹവും തകർക്കുമെന്ന് ഭീഷണി; എബിവിപി പ്രവര്‍ത്തകർക്കെതിരെ കേസ്
advertisement
ദേശീയ തലത്തിൽ കോവിഡ് കണക്കുകൾ ആശ്വാസം നൽകുന്നുണ്ടെങ്കിലും ചില സംസ്ഥാനങ്ങൾ ആശങ്ക ഉയര്‍ത്തുന്നുണ്ട്. നിലവില്‍ പ്രതിദിന കോവിഡ് കണക്കുകളിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിനംപ്രതി അയ്യായിരത്തിന് മുകളിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഏക സംസ്ഥാനവും കേരളം മാത്രമാണ്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 5177 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 56,073 സാമ്പിളുകളാണ് പരിശോധിച്ചതിൽ നിന്നാണിത്.
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.23 ആണ്. കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും മരണനിരക്ക് കുറഞ്ഞു നിൽക്കുന്നു എന്നതാണ് കേരളത്തില്‍ എടുത്തു പറയേണ്ട കാര്യം. ഇതുവരെ 2914 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
Also Read-സഭാതർക്കം: പ്രധാനമന്ത്രിയുടെ ഇടപെടലിൽ വലിയ പ്രതീക്ഷയെന്ന് യാക്കോബായ സഭ
ആശങ്ക ഉയർത്തുന്ന മറ്റൊരു സംസ്ഥാനം മഹാരാഷ്ട്രയാണ്. കോവിഡ് ഏറ്റവും രൂക്ഷമായി തന്നെ ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണത്തിൽ മുമ്പത്തെക്കാൾ കുറവ് വന്നിട്ടുണ്ടെങ്കിലും പ്രതിദിനക്കണക്ക് ആയിരത്തിന് മുകളിൽ തന്നെയാണ്. കഴിഞ്ഞ ദിവസം മാത്രം 3580 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ 49508 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.