കോളജ് ക്യാപസിനുള്ളിലെ ജൈനക്ഷേത്രവും വിഗ്രഹവും തകർക്കുമെന്ന് ഭീഷണി; എബിവിപി പ്രവര്‍ത്തകർക്കെതിരെ കേസ്

Last Updated:

ക്യാമ്പസിലെ ക്ഷേത്രത്തില്‍ നിന്നും ജൈന ദേവിയായ ശ്രുത് ദേവിയുടെ വിഗ്രഹം മാറ്റി പകരം വിദ്യാദേവി സരസ്വതിയുടെ വിഗ്രഹം സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ലക്നൗ: കോളജ് ക്യാംപസിനുള്ളിലെ ജൈനക്ഷേത്രവും വിഗ്രഹവും തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ എബിവിപി പ്രവർത്തകർക്കെതിരെ കേസ്. എബിവിപി പ്രവര്‍ത്തകരായ അക്ഷയ് കുമാർ, യചിക ടോമർ, അങ്കുർ ചൗധരി, ഹാപ്പി ശർമ്മ എന്നിവര്‍ക്കൊപ്പം അജ്ഞാതരായ വ്യക്തികളെ കൂടി ഉൾപ്പെടുത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
യുപി ബാഗ്പത് ജില്ലയിലെ ദിഗംബര്‍ ജൈൻ കോളജിലാണ് എബിവിപി പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ക്യാമ്പസിലെ ക്ഷേത്രത്തില്‍ നിന്നും ജൈന ദേവിയായ ശ്രുത് ദേവിയുടെ വിഗ്രഹം മാറ്റി പകരം വിദ്യാദേവി സരസ്വതിയുടെ വിഗ്രഹം സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതും പറഞ്ഞെത്തിയ ഒരു കൂട്ടം എബിവിപി പ്രവർത്തകർ ക്യാമ്പസിലെ ക്ഷേത്രത്തിന് മുന്നിൽ തടിച്ചു കൂടുകയായിരുന്നു. നിയന്ത്രിക്കാനെത്തിയ പൊലീസുകാരോടും ഇവര്‍ തര്‍ക്കിക്കുന്നുണ്ട്.
advertisement
കലാപം, സമാധാന അന്തരീക്ഷം തകർക്കൽ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം എഫ്ഐആറിലെ ചാർജുകളിൽ അതൃപ്തി അറിയിച്ച് കോളജ് ജോയിന്‍റെ് സെക്രട്ടറി ഡി.കെ.ജെയിൻ രംഗത്തെത്തിയിട്ടുണ്ട്. മതവികാരങ്ങളെ വ്രണപ്പെടുത്തിയതിനും കുറ്റം ചുമത്തണമെന്നാണ് ആവശ്യം. കുറ്റവാളികളെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
'എബിവിപി പ്രവർത്തകർ എന്നു പറഞ്ഞ് 10-15 ആളുകളാണ് ക്യാമ്പസിനുള്ളിലെത്തിയത്. ശ്രുത് ദേവിയുടെ വിഗ്രഹം തകർക്കുമെന്നായിരുന്നു ഇവർ പറഞ്ഞത്. 2016 ൽ കോളജിന്‍റെ ശതാബ്ദി ആഘോഷ വേളയിലാണ് ഈ പ്രതിമ ഇവിടെ സ്ഥാപിച്ചത്. ഗവർണർ രാം നായികും, ബിജെപിയുടെ ഒരു രാജ്യ സഭാംഗവും ചടങ്ങിൽ പങ്കെടുത്തിരുന്നു. നാല് കൈകളുള്ള ശ്രുത് ദേവി ജൈൻ സമുദായക്കാരുടെ ആരാധന മൂർത്തിയാണ്' എന്നായിരുന്നു കോളജ് ജോയിന്‍റെ് സെക്രട്ടറിയുടെ വാക്കുകള്‍.
advertisement
ക്യാമ്പസിലെത്തിയ ആളുകൾ ഗുണ്ടകളെപ്പോലെയാണ് പെരുമാറിയതെന്നും ഇയാൾ ആരോപിക്കുന്നു. ജൈന വിശ്വാസ പ്രകാരം ശ്രുത് ദേവി, വിജ്ഞാനത്തിന്‍റെ ദേവിയാണ്. ഹൈന്ദവ വിശ്വാസം അനുസരിച്ച് സരസ്വതി ദേവിയാണ് അറിവിന്‍റെ ദേവി. സരസ്വതി ദേവിയുടെ വിഗ്രഹം മാറ്റിയാണ് പകരം ശ്രുത് ദേവിയുടെ വിഗ്രഹം ഇവിടെ സ്ഥാപിച്ചതെന്ന തെറ്റിദ്ധാരണ പരത്താനും ഇവർ ശ്രമിക്കുന്നുണ്ട്. ക്ഷേത്രവും വിഗ്രഹവും തകർക്കുമെന്ന് ഭീഷണി മുഴക്കിയെത്തിയ ഇവരിൽ പലരും കോളജിൽ നിന്നുള്ളവർ പോലും അല്ലെന്നും ജെയിൻ കൂട്ടിച്ചേർത്തു.
Also Read- ആദ്യം വാക്കുതർക്കം; പിന്നാലെ ബൈക്ക് യാത്രികനെ ഇടിച്ചിട്ട് ഓട്ടോ ഡ്രൈവർ
അതേസമയം സംഭവത്തിൽ എബിവിപി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. 'ചില എബിവിപി പ്രവർത്തകരുടെ ഇത്തരമൊരു പ്രവൃത്തിയെക്കുറിച്ച് മുതിർന്ന നേതൃത്വത്തിന് യാതൊരു അറിവുമില്ല. ഈ സംഭവത്തെ എബിവിപി അപലപിക്കുന്നു. എബിവിപിക്കു വേണ്ടി ജൈൻ സമുദായാക്കാരോട് ഞാൻ ഖേദം അറിയിക്കുകയാണ്. ചില പ്രവർത്തകരുടെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്' എന്നാണ് എബിവിപി ദേശീയ സെക്രട്ടറി രാഹുൽ വാൽമീകി പ്രതികരിച്ചത്. പൊലീസ് എഫ്ഐആറിൽ ഉൾപ്പെട്ട നാല് പേരും എബിവിപി പ്രവർത്തകർ തന്നെയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
കോളജ് ക്യാപസിനുള്ളിലെ ജൈനക്ഷേത്രവും വിഗ്രഹവും തകർക്കുമെന്ന് ഭീഷണി; എബിവിപി പ്രവര്‍ത്തകർക്കെതിരെ കേസ്
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement