മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 1000 കടന്നു. 64 പേരാണ് മഹാരാഷ്ട്രയിൽ രോഗം മൂലം മരിച്ചത്. മുംബൈയിൽ മാത്രം 40 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ വിലയരുത്തുന്നതിനായി പ്രധാനമന്ത്രി ഇന്ന് രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായി ചർച്ച നടത്തും. വീഡിയോ കോൺഫെറെൻസിങ് വഴിയാണ് കൂടിക്കാഴച്ച.
BEST PERFORMING STORIES: 64 മരണം; ആയിരത്തിൽ അധികം രോഗികൾ; കോവിഡിൽ വിറങ്ങലിച്ച് മഹാരാഷ്ട്ര [NEWS] നീതിന്യായ യോഗങ്ങൾ ചേരുന്നത് മെയ് 31 വരെ നിർത്തിവെച്ച് അന്താരാഷ്ട്ര കോടതി [NEWS]യുഎഇയിൽ മരണസംഖ്യ 12 ആയി; ആകെ വൈറസ് ബാധിതർ 2359 [PHOTO]
advertisement
ഛത്തീസ്ഗഢ്, ഛണ്ഡീഗഢ്, ഗോവ, ജാർഖണ്ഡ്, മണിപ്പൂർ, മിസോറാം, ഒഡീഷ, പുതുച്ചേരി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടിയേക്കുമെന്നാണ് സൂചന. ഏപ്രിൽ 14 നാണ് നിലവിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ അവസാനിക്കുന്നത്.
അതേസമയം, കേരളത്തിൽ 263 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മന്ത്രിസഭാ യോഗം ഇന്ന് വിലയിരുത്തും. ലോക്ക് സൗണിനെ തുടർന്ന് ജീവിതം വഴിമുട്ടിയ കൂടുതൽ ജനവിഭാഗങ്ങൾക്ക് സഹായം നൽകുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്.
ലോക്ക് ഡൗൺ പിൻവലിക്കലിനു ശേഷം സ്വീകരിക്കേണ്ട നടപടികളുടെ പ്രാഥമിക ചർച്ചയും മന്ത്രിസഭാ യോഗത്തിൽ നടന്നേക്കും. റേഷൻ , സൗജന്യ കിറ്റ്, ക്ഷേമ പെൻഷൻ എന്നിവയുടെ വിതരണ പുരോഗതിയും മന്ത്രിസഭാ യോഗം വിലയിരുത്തും.