COVID 19| 64 മരണം; ആയിരത്തിൽ അധികം രോഗികൾ; കോവിഡിൽ വിറങ്ങലിച്ച് മഹാരാഷ്ട്ര
- Published by:Rajesh V
- news18-malayalam
Last Updated:
മുംബൈയിൽ മാത്രം മരിച്ചത് 40 പേർ
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 150 പുതിയ കോവിഡ് 19 കേസുകള്‍. ഇതില്‍ നൂറെണ്ണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയില്‍ നിന്നാണ്. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം 1018 ആയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.
മുംബൈയില്‍ മാത്രം 590 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ചുപേര്‍ മരിച്ചു. ഇതോടെ മുംബൈയിൽ മാത്രം മരണസംഖ്യ 40 ആയി ഉയര്‍ന്നു. എട്ടുപേർ പൂനെയിലും മൂന്നു പേർ താനെയിലും മരിച്ചു. നവി മുംബൈ, വസൈ വിരാർ എന്നിവിടങ്ങളിൽ രണ്ടുപേർ വീതം മരിച്ചു.
You may also like:കാസർകോട് 540 ബെഡ്ഡുകളുള്ള ആശുപത്രി വരുന്നു; നിർമ്മാണം നാളെ മുതൽ ആരംഭിക്കുമെന്ന് കളക്ടർ
advertisement
[NEWS]COVID 19| കേരളത്തിൽ ഇന്ന് 9പേർക്ക് കൂടി കോവിഡ്; 12പേരുടെ പരിശോധനാഫലം നെഗറ്റീവ്: മുഖ്യമന്ത്രി [NEWS]COVID 19 | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ അമ്പതുലക്ഷം രൂപ നൽകി [NEWS]
കോവിഡ് 19 രോഗികളുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിട്ടുണ്ട്. പൂനെയില്‍ അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട കടകള്‍ ഇനിമുതല്‍ രാവിലെ 10 മുതല്‍ 12 മണി വരെയാകും പ്രവര്‍ത്തിക്കുകയെന്ന് പുണെ പോലീസ് അറിയിച്ചു. ആശുപത്രിയെയും മെഡിക്കല്‍ സേവനങ്ങളെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
advertisement
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 508 കേസുകളാണ്. 4789 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ 124 ആയി ഉയര്‍ന്നു. ഇതില്‍ ഇന്ന് മരിച്ചത് 13 പേരാണ്.
Location :
First Published :
April 08, 2020 12:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| 64 മരണം; ആയിരത്തിൽ അധികം രോഗികൾ; കോവിഡിൽ വിറങ്ങലിച്ച് മഹാരാഷ്ട്ര