ഹേഗ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോടതി ചേരുന്നത് മെയ് 31 വരെ നിർത്തിവെച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി. ചൊവ്വാഴ്ചയാണ് അന്താരാഷ്ട്ര കോടതി ഇക്കാര്യം അറിയിച്ചത്. വാദം കേൾക്കലും നീതിന്യായ യോഗങ്ങളും മെയ് 31 വരെ നിർത്തിവെച്ചു.
കോടതി സന്ദർശനങ്ങളും മെയ് 31 വരെ ഒഴിവാക്കിയതായി അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസ്താവനയിൽ
പ്രധാനപ്പെട്ട വിവരങ്ങൾ കോടതിയുടെ വെബ്സൈറ്റിലും സോഷ്യൽ മീഡിയകളിലും പ്രസിദ്ധീകരിക്കുന്നത് ആയിരിക്കുമെന്നും കോടതി പ്രസ്താവനയിൽ അറിയിച്ചു.
ലോകത്ത് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് 75, 000 ത്തോളം പേരാണ് മരിച്ചത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.