പത്തനംതിട്ട ജില്ലയില്‍ ആദ്യമായി രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെത്തുടര്‍ന്നാണ് ചെങ്ങളം സ്വദേശികളായ ദമ്പതികള്‍ക്ക് രോഗബാധയുണ്ടായത്. ആശുപത്രി വിട്ടെങ്കിലും ഇവര്‍ ഹോം ക്വാറന്‍റയിനില്‍ തുടരും
ഇവര്‍ക്കു പുറമെ കോട്ടയം ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേരെയും ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.
You may also Read:കൊറോണ മഹാമാരിക്ക് കാരണം സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കിയത്: വിവാദ പരാമര്‍ശവുമായി ഇറാഖിലെ ഷിയ നേതാവ് [NEWS]Covid 19: ലോകത്തിലെ ആദ്യ കൊറോണ രോഗി വുഹാനിലെ ചെമ്മീൻ കച്ചവടക്കാരിയോ? ആണെന്നും അല്ലെന്നും വാദം [NEWS]കോവിഡ് 19 | ഇറ്റലിയിൽ മരണസംഖ്യ പതിനായിരം കടന്നു; ഒറ്റദിവസത്തിനിടെ 889 മരണങ്ങള്‍ [NEWS]
advertisement
സംസ്ഥാനത്ത് കോവിഡ് രണ്ടാംഘട്ടത്തിൽ ആദ്യമായി രോഗം സ്ഥിരീകരിച്ച റാന്നിയിലെ കുടുംബവും രോഗമുക്തരായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഇവരിൽ നിന്നാണ് ചെങ്ങളം സ്വദേശികള്‍ക്കും വൈറസ് ബാധയുണ്ടായത്. മാർച്ച് 8നാണ് രോഗബാധിതരായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 20 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് ഡിസ്ചാർജ്.