Covid 19: ലോകത്തിലെ ആദ്യ കൊറോണ രോഗി വുഹാനിലെ ചെമ്മീൻ കച്ചവടക്കാരിയോ? ആണെന്നും അല്ലെന്നും വാദം
covid 19 | ചൈനയിൽ രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ ആദ്യ 27 പേരിൽ വൈയും ഉണ്ടായിരുന്നു. ഇതിൽ 24 പേരും ഹുവാനനിലെ മൽസ്യവിപണിയുമായി ബന്ധമുള്ളവരാണെന്നാണ് റിപ്പോർട്ട്.
News18 Malayalam | March 29, 2020, 8:32 AM IST
1/ 8
ന്യൂയോർക്ക്: ലോകത്തെ ആദ്യ കോവിഡ് 19 രോഗി ആരായിരിക്കും? രോഗബാധ ആദ്യം റിപ്പോർട്ട് ചെയ്ത വുഹാനിലെ ഹുവാനനിലുള്ള കടൽമൽസ്യ വിപണിയിലെ ചെമ്മീൻ കച്ചവടക്കാരിയായിരിക്കാം ആദ്യ രോഗിയെന്നാണ് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത്. ചൈനീസ് പത്രമായ ദ പേപ്പറിനെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട്.
2/ 8
എന്നാൽ ഡിസംബർ ഒന്നിനാണ് ആദ്യ രോഗിയെ തിരിച്ചറിഞ്ഞതെന്നും ഇയാൾക്ക് കടൽമൽസ്യവിപണിയുമായി നേരിട്ട് ബന്ധമില്ലെന്നുമാണ് ചില ചൈനീസ് ഗവേഷകർ പറയുന്നത്.
3/ 8
ചെമ്മീൻ കച്ചവടക്കാരിയായ വൈ ഗുയ്ഷിയാൻ 2019 ഡിസംബർ ആദ്യവാരമാണ് ചികിത്സ തേടിയെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇവരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
4/ 8
ഒരു മാസത്തിലേറെ ആശുപത്രിയിൽ കഴിഞ്ഞ വൈയ്ക്ക് ജനുവരിയിൽ രോഗം ഭേദമായി.
5/ 8
ചൈനയിൽ രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ ആദ്യ 27 പേരിൽ വൈയും ഉണ്ടായിരുന്നു. ഇതിൽ 24 പേരും ഹുവാനനിലെ മൽസ്യവിപണിയുമായി ബന്ധമുള്ളവരാണെന്നാണ് റിപ്പോർട്ട്.
6/ 8
ഹുവാനനിലെ മൽസ്യവിപണിയിൽനിന്ന് ആദ്യം ആശുപത്രിയിൽ എത്തിയത് വൈ ആയിരുന്നു. ഇതിനു തൊട്ടടുത്തുള്ള ദിവസങ്ങളിലാണ് മാർക്കറ്റുമായി ബന്ധമുള്ള മറ്റുള്ളവർ ചികിത്സ തേടിയത്. ജലദോഷം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുമായാണ് വൈ ആശുപത്രിയിൽ എത്തിയത്.
7/ 8
എല്ലാ ശൈത്യകാലത്തും തനിക്ക് ജലദോഷവും ശ്വാസതടസവും അനുഭവപ്പെടാറുണ്ടെന്നും, അതുകൊണ്ട് ആദ്യം കാര്യമാക്കിയില്ലെന്നും വൈ പറയുന്നു. പിന്നീട് അസുഖം മൂർച്ഛിച്ചതോടെയാണ് ആശുപത്രിയിൽ പോയത്. മാർക്കറ്റിലെ പൊതുശൌചാലയത്തിൽനിന്നാകാം അസുഖം ബാധിച്ചതെന്നാണ് വൈ സംശയിക്കുന്നത്.
8/ 8
സർക്കാർ മുൻകൂട്ടി പ്രവർത്തിച്ചിരുന്നെങ്കിൽ മരണസംഖ്യ കുറയ്ക്കമായിരുന്നുവെന്ന് വൈ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.