TRENDING:

COVID 19| വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മഞ്ചേശ്വരം സ്വദേശി മരിച്ചു; സ്രവം പരിശോധനക്ക് അയക്കും

Last Updated:

ആരോഗ്യവകുപ്പ് അധികൃരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസര്‍ഗോഡ്: ഗോവയില്‍ നിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു. മഞ്ചേശ്വരം സന്ധ്യാ ഗാരേജിന് സമീപത്തെ ടി.എസ് മൊയ്തീനിന്റെ ഭാര്യ ആമിന(63) ആണ് മരിച്ചത്. ഇന്നു വൈകീട്ടോടെ വീട്ടില്‍ വച്ച് കുഴഞ്ഞുവീണാണ് മരിച്ചത്.
advertisement

അതേസമയം സ്രവം കോവിഡ് പരിശോധനക്ക് അയക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഈ ആവശ്യം ബന്ധുക്കളും അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പ്രമേഹ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ചൊവ്വാഴ്ചയാണ് ഇവര്‍ ഗോവയിലെ മകളുടെ വീട്ടില്‍ നിന്ന് തലപ്പാടി വഴി മഞ്ചേശ്വരത്തെ വീട്ടിലെത്തിയത്.

You may also like:Covid 19: സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ്; രോഗബാധിതരുടെ എണ്ണം 1000 കടന്നു‌ [NEWS]Bev Q ആപ്പ് | ട്രയൽ റൺ വിജയം; രണ്ടു മിനിറ്റ് കൊണ്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് 20000 പേര്‍ [NEWS]Viral Video| നിസാരം!! കൂറ്റൻ രാജവെമ്പാലയെ വാലിൽ തൂക്കിയെറിഞ്ഞ് വയോധിക; അതൊരു പാമ്പാണെന്ന് നെറ്റിസൺസ് [NEWS]

advertisement

ആരോഗ്യവകുപ്പ് അധികൃരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് പരിശോധനാഫലമെത്തിയ ശേഷം മൃതദേഹം മറവ് ചെയ്യും. മക്കള്‍: സഈദ്, ഉദൈഫത്ത്

View Survey

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മഞ്ചേശ്വരം സ്വദേശി മരിച്ചു; സ്രവം പരിശോധനക്ക് അയക്കും
Open in App
Home
Video
Impact Shorts
Web Stories