Bev Q ആപ്പ് | ട്രയൽ റൺ വിജയം; രണ്ടു മിനിറ്റ് കൊണ്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് 20000 പേര്‍

Last Updated:

Bev Que App | ലഭിക്കുന്ന ടോക്കണിൽ ഏതു ദിവസം, എത് സമയത്ത് മദ്യം വാങ്ങുന്നതിനായി എത്തണമെന്ന് നിർദ്ദേശം ലഭിക്കും. ഇത് അനുസരിച്ച് വേണം മദ്യം വാങ്ങാൻ എത്താൻ. ടോക്കണിലെ QR കോഡ് വേരിഫൈ ചെയ്തതിനു ശേഷമായിരിക്കും മദ്യം നൽകുക.

തിരുവനന്തപുരം: കാത്തിരുന്ന ആപ്പിന് മലയാളികൾ നൽകിയത് ഗംഭീര സ്വീകരണം. ട്രയൽ റൺ വിജയകരമാണെന്ന് ഫെയർകോഡ് കമ്പനി പറഞ്ഞു. രണ്ടു മിനിറ്റിനുള്ളിൽ 20000 പേരാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്. അതേസമയം, ആപ്പ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി വൈകുന്നേരം 03.30ന് വാർത്താസമ്മേളനം നടത്തും.
പ്ലേ സ്റ്റോറിലും ആപ്പ് സ്‌റ്റോറിലും ബെവ് ക്യു ആപ്പ് ലഭ്യമാണ്. കഴിഞ്ഞ ദിവസമായിരുന്നു ബെവ് ക്യു ആപ്പിന് ഗൂഗിൾ അനുമതി നൽകിയത്. ട്രയൽ റൺ വിജയകരമായ സാഹചര്യത്തിൽ മൂന്നുമണി മുതൽ ആപ്പ് പൊതുജനങ്ങൾക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
You may also like:ലോക്ക്ഡൗണിൽ കുട്ടികൾക്ക് പുതിയ നോവലുമായി ഹാരി പോട്ടർ കഥാകാരി [NEWS]ബെവ് ക്യു ആപ്പ് ഉച്ചയ്ക്ക് രണ്ടുമുതൽ; ഉപയോഗക്രമം ഇങ്ങനെ [NEWS]രാജ്യത്തെ സ്കൂളുകൾ തുറക്കാൻ അനുമതി നൽകിയോ? ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതികരണം ഇങ്ങനെ [NEWS]
സൗജന്യമായി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. തുടർന്ന് മദ്യം വാങ്ങുന്നതിനായി ടോക്കൺ എടുക്കാം. ബാറുകളിൽ നിന്നാണോ ഔട്ട്ലെറ്റുകളിൽ നിന്നാണോ മദ്യം വാങ്ങേണ്ടതെന്ന് ഉപഭോക്താവിന് തീരുമാനിക്കാം.
advertisement
ലഭിക്കുന്ന ടോക്കണിൽ ഏതു ദിവസം, എത് സമയത്ത് മദ്യം വാങ്ങുന്നതിനായി എത്തണമെന്ന് നിർദ്ദേശം ലഭിക്കും. ഇത് അനുസരിച്ച് വേണം മദ്യം വാങ്ങാൻ എത്താൻ. ടോക്കണിലെ QR കോഡ് വേരിഫൈ ചെയ്തതിനു ശേഷമായിരിക്കും മദ്യം നൽകുക.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Bev Q ആപ്പ് | ട്രയൽ റൺ വിജയം; രണ്ടു മിനിറ്റ് കൊണ്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് 20000 പേര്‍
Next Article
advertisement
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
  • കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.

  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.

  • ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

View All
advertisement