നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | നിസാരം!! കൂറ്റൻ രാജവെമ്പാലയെ വാലിൽ തൂക്കിയെറിഞ്ഞ് വയോധിക; അതൊരു പാമ്പാണെന്ന് നെറ്റിസൺസ്

  Viral Video | നിസാരം!! കൂറ്റൻ രാജവെമ്പാലയെ വാലിൽ തൂക്കിയെറിഞ്ഞ് വയോധിക; അതൊരു പാമ്പാണെന്ന് നെറ്റിസൺസ്

  ViralVideo | പാമ്പിനോട് കുറച്ചു കരുണയോടെ പെരുമാറാമായിരുന്നുവെന്നാണ് ട്വിറ്ററിലെ ഒരു വിഭാഗം പ്രതികരിക്കുന്നത്. എന്നാൽ അതിനെ തല്ലുകയോ കൊല്ലുകയോ ചെയ്യാതെ കാട്ടിലേക്ക് തന്നെ തിരികെ വിട്ട വൃദ്ധയുടെ നടപടി പ്രശംസിക്കുകയും ചെയ്യുന്നുണ്ട് ചിലർ.

  • Share this:
   കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിലെ താരം ഒരു മുത്തശ്ശിയാണ്. ആരാണെന്നോ എവിടെ നിന്നാണെന്നോ വ്യക്തമല്ലാത്ത ഈ വയോധിക നെറ്റിസണ്‍സിനെ ആകെ ഞെട്ടിച്ച് വൈറലായിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഈ മുത്തശ്ശിയുടെ ഒരു വീഡിയോ ട്വിറ്ററിൽ പ്രത്യക്ഷപ്പെടുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥനായ സുഷാന്ത് നന്ദയാണ് വീഡിയോ ആദ്യം പങ്കുവച്ചത്.

   കൂറ്റനൊരു രാജവെമ്പാലയെ വളരെ നിസാരമായ വാലിൽ പിടിച്ചു വലിച്ചു കൊണ്ടു വരുന്ന വയോധികയാണ് ദൃശ്യങ്ങളിൽ. വലിയ കാര്യം ഒന്നുമല്ല ചെയ്യുന്നത് എന്ന മട്ടിൽ കൊടും വിഷമുള്ള ആ പാമ്പിനെ വലിച്ചിഴച്ച് കുറച്ചു ദൂരം കൊണ്ടു വന്ന് കാട്ടിലേക്ക് വലിച്ചെറിയുകയാണ് ചെയ്യുന്നത്. ' ഒരു പാമ്പിനെ ഇങ്ങനെയല്ല മുത്തശ്ശി കൈകാര്യം ചെയ്യുന്നത്' എന്നാണ് വീഡിയോ പങ്കുവച്ച് സുഷാന്ത് ട്വിറ്ററിൽ കുറിച്ചത്. അധികം വൈകാതെ തന്നെ വീഡിയോ വൈറലായി.


   ഏതോ ഗ്രാമത്തിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്ന് വ്യക്തമാണെങ്കിലും കൃത്യം സ്ഥലം എവിടെയാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എങ്കിലും മുത്തശ്ശിയാണ് ഇപ്പോൾ ട്വിറ്ററിലെ ഒരു താരം. പാമ്പിനോട് കുറച്ചു കരുണയോടെ പെരുമാറാമായിരുന്നുവെന്നാണ് ട്വിറ്ററിലെ ഒരു വിഭാഗം പ്രതികരിക്കുന്നത്. എന്നാൽ അതിനെ തല്ലുകയോ കൊല്ലുകയോ ചെയ്യാതെ കാട്ടിലേക്ക് തന്നെ തിരികെ വിട്ട വൃദ്ധയുടെ നടപടി പ്രശംസിക്കുകയും ചെയ്യുന്നുണ്ട് ചിലർ. അവർ ചെയ്യുന്നത് എന്താണെന്ന് അവർക്ക് വ്യക്തമായി അറിയാമെന്നും സംരക്ഷണ പ്രവർത്തനങ്ങളിൽ ഇതുപോലെയുള്ള പ്രാദേശിക ജനങ്ങളെ കൂടി ഉൾപ്പെടുത്തണമെന്ന നിർദേശവും ചിലർ മുന്നോട്ട് വയ്ക്കുന്നുണ്ട്.


   ലോകത്തിലെ തന്നെ ഏറ്റവും വീര്യമേറിയ വിഷമുള്ള പാമ്പുകളിലൊന്നാണ് രാജവെമ്പാല. അപൂർവ്വമായേ കടിക്കാറുള്ളുവെങ്കിലും ഇതിന്‍റെ വിഷത്തിന് നിലവിൽ പ്രതിവിധിയൊന്നുമില്ല. ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസര്‍വേഷൻ ഓഫ് നാച്യുറിന്‍റെ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട പാമ്പു കൂടിയാണ് രാജവെമ്പാല.

   Published by:Asha Sulfiker
   First published: