തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേരുടെ പരിശോധന ഫലം നെഗറ്റീവായി. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ്. 10 പേർ രോഗമുക്തരായി. കാസർകോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് കണക്കുകൾ. ഇതിൽ 16 പേർ മഹാരാഷ്ട്രയിൽ നിന്ന് വന്നവർ. തമിഴ്നാട്ടിൽ നിന്ന് വന്നത് 5 പേർ. തെലങ്കാനയിൽ നിന്നും 1, ദില്ലി, 3, കർണാടക, ദില്ലി, ആന്ധ്രാപ്രദേശ് ഓരോരുത്തർ വീതം. സമ്പർക്കത്തിലൂടെ 3 പേർ.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.