ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. എന്നാൽ നാളെ തുറന്നു പ്രവർത്തിക്കും. കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവീസുകൾ വരും ദിവസങ്ങളിലും തുടരും. എല്ലാ പരീക്ഷകളും 16 ശേഷമേ ആരംഭിക്കൂ.
നാളത്തെ പ്രധാന ഇളവുകൾ
- വാഹന ഷോറൂമുകളിൽ 7 മുതൽ ഉച്ചയ്ക്ക് 2 വരെ മെയിന്റനൻസ് ജോലിയാകാം. മറ്റു പ്രവർത്തനങ്ങളും വിൽപനയും പറ്റില്ല.
- നിർമാണ മേഖലയിലുള്ള സൈറ്റ് എൻജിനീയർമാർക്കും സൂപ്പർവൈസർമാർക്കും തിരിച്ചറിയൽ കാർഡ്/ രേഖ കാട്ടി യാത്ര ചെയ്യാം.
- സ്‌റ്റേഷനറി, ആഭരണം, ചെരിപ്പ്, തുണി, കണ്ണട, ശ്രവണ സഹായി, പുസ്തകം എന്നിവ വിൽക്കുന്ന കടകൾക്കും അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങളും തുറക്കാം. സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ.
advertisement
ശനി, ഞായർ ദിവസങ്ങളിലെ ഇളവുകളും വ്യവസ്ഥകളും ഇങ്ങനെ:
അവശ്യ സേവന വിഭാഗത്തിൽപെട്ട കേന്ദ്ര–സംസ്ഥാന ഓഫിസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപറേഷൻ, ടെലികോം സ്ഥാപനങ്ങൾ, ഇന്റർനെറ്റ് സേവനദാതാക്കൾ എന്നിവ തുറക്കാം.
ഭക്ഷ്യോൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകളുടെയും കള്ളു ഷാപ്പുകളുടെയും പ്രവർത്തനം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ.
റസ്റ്ററന്റുകളും ബേക്കറികളും രാവിലെ 7 മുതൽ വൈകിട്ട് 7 വരെ. ഹോട്ടലുകളിൽനിന്നും റസ്റ്ററന്റുകളിൽനിന്നും ഹോം ഡെലിവറി മാത്രം.
ദീർഘദൂര ബസുകൾക്കും ട്രെയിൻ–വിമാന സർവീസുകൾക്കും അനുമതി. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്നു യാത്രക്കാരെ വീടുകളിൽ എത്തിക്കാൻ സ്വകാര്യ വാഹനങ്ങൾ, ടാക്സികൾ (കാബുകളും മറ്റും ഉൾപ്പെടെ), പൊതു വാഹനങ്ങൾ എന്നിവ ഉപയോഗിക്കാം. യാത്രാ രേഖകൾ ഹാജരാക്കണം.
വിവാഹവും ഗൃഹപ്രവേശവും കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്, കുറച്ചുപേരെ മാത്രമേ പങ്കെടുപ്പിക്കാവൂ.
അടിയന്തര സേവന വിഭാഗത്തിലെ വ്യവസായങ്ങൾ, കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കാം. ജീവനക്കാർ തിരിച്ചറിയൽ കാർഡ് കാണിക്കണം.
രോഗികൾ, കൂട്ടിരിപ്പുകാർ, വാക്സീൻ സ്വീകരിക്കുന്നവർ എന്നിവർ യാത്രയ്ക്ക് തിരിച്ചറിയൽ കാർഡ് കരുതണം.
സ്ഥാനങ്ങളില്‍ 1.33 കോടി ഡോസ് വാക്‌സിന്‍ ഇപ്പോഴും ലഭ്യമാണ്; കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ 1.33 കോടി ഡേസ് വാക്‌സിന്‍ ഇപ്പോഴും ലഭ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. 25 കോടിയിലധികം കോവിഡ് വാക്‌സിന്‍ നേരിട്ടുള്ള സംസ്ഥാന സംഭരണം വിഭാഗം വഴിയും സൗജന്യമായും സംസ്ഥനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതില്‍ 23,74,21,808 ഡോസുകളാണ് പാഴാക്കല്‍ ഉള്‍പ്പെടെയുള്ള മൊത്തം ഉപഭോഗം.
അതേസമയം വാക്സിന്‍ നയം മാറ്റിയതിന് പിന്നാലെ 44 കോടി ഡോസ് വാക്സിന് ഓര്‍ഡര്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 25 കോടി കോവിഷീല്‍ഡ് വാക്സിനും ബാരത് ബയോടെക്കില്‍ നിന്ന് 19 കോടി ഡോസ് കൊവാക്സിനും ഓര്‍ഡര്‍ നല്‍കിയതായി നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ അറിയിച്ചു.
ഘട്ടം ഘട്ടമായി 2021 ഡിസംബറിനുള്ളില്‍ 44 കോടി ഡോസ് വാക്സിന്‍ ലഭ്യമാക്കും. പുതിയ ഓര്‍ഡറിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും 30 ശതമാനം തുക മുന്‍കൂറായി നല്‍കിയിട്ടുണ്ടെന്നും വി കെ പോള്‍ വ്യക്തമാക്കി. കൊവാക്സിനും കോവിഷീല്‍ഡ് വാക്സിനും പുറമേ ഇ-കമ്പനിയുടെ 30 കോടി ഡോസ് വാക്സിന് കൂടി കേന്ദ്രം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇത് സെപ്റ്റംബറോടെ ലഭ്യമാകുമന്നും അദ്ദേഹം വ്യക്തമാക്കി.
ജൂണ്‍ 21 മുതല്‍ രാജ്യത്ത് സൗജന്യ വാക്സിന്‍ നിലവില്‍ വരും. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കും.
സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്ന അമ്പത് ശതമാനം കൂടി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു. ഇനി സംസ്ഥാനങ്ങള്‍ക്ക് വാക്സിനു വേണ്ടി പണം മുടക്കേണ്ടി വരില്ല. വാക്സിന്റെ ചെലവ് പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ ആയിരിക്കും നിര്‍വഹിക്കുക.
Also Read-കോവിഡ് 19 വൈറസ് ചൈനയിലെ വുഹാൻ ലാബിൽ നിന്ന് തന്നെ ചോർന്നതായിരിക്കാമെന്ന് യുഎസ് റിപ്പോർട്ട്
സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറങ്ങി. സ്വകാര്യ ആശുപത്രികള്‍ വാക്‌സിന് വില കൂട്ടി വില്‍പ്പന നടത്തി ലാഭമുണ്ടാക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. കേന്ദ്ര ഉത്തരവ് പ്രകാരം കോവിഷീല്‍ഡ് വാക്‌സിന് പരമാവധി 780 രൂപയും കോവാക്‌സിന് പരമാവധി 1410 രൂപയും റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുട്നിക്-വി വാക്‌സിന് 1145 രൂപയും ഈടാക്കാം. ടാക്സ്, 150 രൂപ സര്‍വീസ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. വാക്‌സിന്‍ ഡോസിന് അഞ്ചുശതമാനം ജിഎസ്ടിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഷീല്‍ഡ് - 30 രൂപ, കൊവാക്‌സിന്‍ - 60 രൂപ, സ്പുട്‌നിക് V - 47 രൂപ എന്നിങ്ങനെയാണ് ജിഎസ്ടി നിരക്ക്.
