ബുധനാഴ്ച രാത്രി എട്ടിന് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ ഇന്നലെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. നിരവധി മന്ത്രിമാര്‍ സംസ്ഥാനനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
'ബുധനാഴ്ച രാത്രി എട്ടിന് സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ഞങ്ങള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. എല്ലാ മന്ത്രിമാരും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു'ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം മഹാരാഷ്ട്ര നഗരവികസന മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന്റെ ആവശ്യകത വ്യക്തമാക്കിയിരുന്നു. 'സംസ്ഥാനത്ത് സമ്പൂര്‍ണ്ണം ലോക്ഡൗണ്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്. പൂര്‍ണ്ണമായ ലോക്ഡൗണ്‍ അല്ലാതെ മറ്റൊരു മര്‍ഗവുമില്ല'അദ്ദേഹം പറഞ്ഞു.
advertisement
അതേസമയം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗൈക്വീാദ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ പലചരക്ക് കടകള്‍, ഭഷണശാലകള്‍ എന്നിവയുടെ പ്രവര്‍ത്തന സമയം വെട്ടിക്കുറച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എല്ലാ പലചരക്ക് കടകളും, ഭഷണശാലകളും മെയ് ഒന്നു വരെ രാവിലെ ഏഴിനും 11 നും ഇടയില്‍ മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. ഇന്ന് രാത്രി മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. കഴിഞ്ഞ രണ്ടാഴ്ചയായി മഹാരാഷ്ട്രയില്‍ പ്രതിദിനം 50,000ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വൈറസ് വ്യാപനം തടയുന്നതിനായി ബ്രേക്ക് ദി ചെയിന്‍ പരിപാടിയുടെ ഭാഗമായി മാസാവസാനം വരെ സംസ്ഥാന വ്യാപകമായി കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം മഹാരാഷ്ട്രയില്‍ നാസിക് ജില്ലയില്‍ ഓക്‌സിജന്‍ ടാങ്കറിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് 22 കോവിഡ് രോഗികള്‍ മരിച്ചു.
നാസിക്കിലെ സാക്കിര്‍ ഹുസൈന്‍ ആശുപത്രിയിലാണ് അപകടമുണ്ടായത്. അപകടം നടക്കുന്ന സമയത്ത് 171 ഓളം രോഗികള്‍ ആശുപത്രിയിലുണ്ടായിരുന്നതായാണ് വിവരം.
ടാങ്കര്‍ ചോര്‍ച്ച മൂലം ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണം അരമണിക്കൂറോളം നിലച്ചിരുന്നതായി നാസിക് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ കൈലാഷ് ജാദവ് അറിയിച്ചു. ചോര്‍ച്ചയെ തുടര്‍ന്ന് നിരവധി രോഗികള്‍ക്ക് ഓക്സിജന്‍ കിട്ടാതായതാണ് മരണകാരണം. വെന്റിലേറ്ററില്‍ കിടന്ന 22 രോഗികളാണ് മരിച്ചത്.
അതേസമയം, ചോര്‍ച്ചയുടെ കാരണം വ്യക്തമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസ് രംഗത്തു വന്നു. നേരത്തേ പതിനൊന്ന് രോഗികള്‍ മരിച്ചെന്നായിരുന്നു പുറത്തു വന്ന വാര്‍ത്തകള്‍. പുതിയ വിവരമനുസരിച്ചാണ് വെന്റിലേറ്ററില് കഴിഞ്ഞിരുന്ന 22 രോഗികള്‍ മരിച്ചതായി സ്ഥിരീകരിച്ചത്.