ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ഒന്നിലധികം കോവിഡ് വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദം; ഐസിഎംആര്‍ പഠനം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
യുകെ വേരിയന്റിനും ബ്രസീല്‍ വേരിയന്റിനുമെതിരെ കോവാക്‌സിന്‍ ഫലപ്രദമാണെന്നാണ് ഐസിഎംആര്‍ പഠനം തെളിയിച്ചത്
ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ SARS-CoV-2 വിന്റെ ഒന്നിലധികം വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമാണെന്ന് ഐസിഎംആര്‍ പഠനം. 'ഐസിഎംആര്‍ പഠനത്തില്‍ SARS-CoV-2 വിന്റെ ഒന്നിലധികം വകഭേദങ്ങള്‍ക്കെതിരെ കോവാക്‌സിന്‍ ഫലപ്രദവും ഇരട്ട മ്യൂട്ടന്റ് സമ്മര്‍ദ്ദത്തെ നിര്‍വീര്യമാക്കുകയും ചെയ്യുന്നു' ഐസിഎംആര്‍ ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
യുകെ വേരിയന്റിനും ബ്രസീല്‍ വേരിയന്റിനുമെതിരെ കോവാക്‌സിന്‍ ഫലപ്രദമാണെന്നാണ് ഐസിഎംആര്‍ പഠനം തെളിയിച്ചത്. രാജ്യത്ത് നിലവില്‍ വാക്‌സിനേഷന്റെ മൂന്നാം ഘട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാകും. മെയ് ഒന്നു മുതല്‍ കോവിഡ് വാക്‌സിന്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്കും ലഭ്യാമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
കോവിഡ് 19 ചികിത്സയ്ക്കായി രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച രണ്ടു വാക്‌സിനുകളില്‍ ഒന്നാണ് കോവാക്‌സിന്‍. നിലവില്‍ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്. അതേസമയം രാജ്യത്ത് വാക്‌സിന്‍ ക്ഷാമത്തെ നേരിടുന്നതിനായി വിദേശ നിര്‍മ്മിത വാക്‌സിനുകള്‍ക്ക് രാജ്യത്ത് ഉപയോഗത്തിന് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. റഷ്യന്‍ വാക്‌സിനായ സ്പുട്‌നികി Vന് ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.
advertisement
രാജ്യത്തെ പുതിയ കേസുകളില്‍ പ്രബലമായ രണ്ടു മ്യൂട്ടേഷനുകളില്‍ ഒന്നായ യുകെ വേരിയന്റിനെതിരെ ആസ്ട്രസെനക്കയുടെ കോവിഷീല്‍ഡും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും ഫലപ്രദമാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കഴിഞ്ഞാഴ്ച വ്യക്തമാക്കിയിരുന്നു. അതേസമയം ഭാരത് ബയോടെക് അവരുടെ ഉല്പാദന ശേഷി പ്രതിവര്‍ഷം 700 ദശലക്ഷം ഡോസായി ഉയര്‍ത്തുന്നതിനായി ഹൈദരാബാദ്, ബെംഗ്ലുരു എന്നിവിടങ്ങളിലെ സൗകര്യങ്ങള്‍ വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അതേസമയം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സീന്റെ പുതുക്കിയ വില കമ്പനി പുറത്തു വിട്ടു. സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 600 രൂപയ്ക്കായിരിക്കും കോവിഷീല്‍ഡ് വാക്സിന്‍ നല്‍കുക. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്ക് വാക്സിന്‍ നല്‍കമെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാല വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
advertisement
സ്വകാര്യ വിപണിയിലുള്ള ആഗോള വാക്‌സീനുകളേക്കാള്‍ വില കുറവാണെന്നു കാണിക്കുന്ന പട്ടികയും ട്വിറ്ററിലെ പ്രസ്താവനയില്‍ ചേര്‍ത്തിട്ടുണ്ട്. അമേരിക്കന്‍ വാക്‌സീനുകള്‍ക്ക് 1500 രൂപ, റഷ്യന്‍ വാക്‌സീനുകള്‍ക്ക് 750, ചൈനീസ് വാക്‌സീനുകള്‍ക്ക് 750 രൂപ തുടങ്ങിയവയിലധികമാണ് ഈടാക്കുന്നതെന്നും പൂനാവാല ചൂണ്ടിക്കാട്ടി.
മേയ് ഒന്നു മുതല്‍ രാജ്യത്ത് 18 വയസ്സ് തികഞ്ഞ എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കാനും പൊതുവിപണിയില്‍ ലഭ്യമാക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മെയ് ഒന്ന് മുതല്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ നല്‍കില്ല എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രികള്‍ വാക്സിന്‍ നിര്‍മാതാക്കളില്‍ നിന്ന് വാക്സിന്‍ വാങ്ങി കുത്തിവയ്ക്കുമ്പോള്‍ നിരക്ക് കുത്തനെ ഉയര്‍ന്നേക്കും.
Location :
First Published :
April 21, 2021 4:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ഒന്നിലധികം കോവിഡ് വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദം; ഐസിഎംആര്‍ പഠനം