TRENDING:

COVID 19| മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ 15 ദിവസം കൂടി നീട്ടി; ഇന്നലെ മരിച്ചത് 985 പേർ

Last Updated:

കഴിഞ്ഞ ദിവസം 985 പേരാണ് മഹാരാഷ്ട്രയിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: കോവിഡ് കേസുകൾ രൂക്ഷമായി തുടരുന്നതിനാൽ മഹാരാഷ്ട്രയിലെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നീട്ടാൻ തീരുമാനം. മെയ് 1 വരെയായിരുന്നു സംസ്ഥാനത്ത് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നത്. അടുത്ത 15 ദിവസം കൂടി നിയന്ത്രണങ്ങൾ നീട്ടുമെന്നാണ് പുതിയ വിവരം.
advertisement

കഴിഞ്ഞ ദിവസം 985 പേരാണ് മഹാരാഷ്ട്രയിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇന്നലെ മാത്രം 63,309 പേർക്കാണ് ഇവിടെ കോവിഡ് ബാധിച്ചത്.

മെയ് 1 മുതൽ ആരംഭിക്കുന്ന 18 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ സൗജന്യമായി നൽകുമെന്ന് മഹാരാഷ്ട്ര സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാൽ, കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതു പോലെ മെയ് 1 മുതൽ വാക്സിനേഷന് ആരംഭിക്കാനാകില്ലെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

advertisement

18 വയസ്സിന് മുകളിലുള്ളവർ കോവിൻ ആപ്പ് വഴി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ചെയ്താൽ മാത്രമേ വാക്സിൻ ലഭിക്കുകയുള്ളൂ. അതല്ലാതെ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

ഈ മാസം 10 ലക്ഷം ഡോസ് മാത്രമാണ് കോവാക്സിൻ നൽകിയിട്ടുള്ളത്. അടുത്ത മാസം 10 ലക്ഷം കൂടി നൽകും. അതിനുശേഷം ഓരോ മാസവും 20 ലക്ഷം വാക്സിനുകൾ നൽകുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.

advertisement

കോവിഷീൽഡ് വാക്‌സിനുകളുടെ വിതരണം ഒരു കോടിയിലധികമായിരിക്കും. കോവാക്സിൻ വിതരണം പരിമിതമായതിനാൽ, റഷ്യൻ വാക്സിൻ സ്പുട്നിക് വാങ്ങാൻ സർക്കാർ ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

You may also like:നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വി വി പ്രകാശ് അന്തരിച്ചു

ഇതിനകം നിരവധി വാക്സിൻ കമ്പനികളുമായി ചർച്ച നടത്തിയിട്ടുണ്ട്. വേണമെങ്കിൽ മെയ് ഒന്നു മുതൽ വാക്സിനേഷൻ ആരംഭിക്കാം. എന്നാൽ അത് പെട്ടെന്ന് നിർത്തേണ്ടി വരും. പക്ഷേ, സ്ഥിരതയുള്ള വിതരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കമ്പനികളും കേന്ദ്ര സർക്കാരുമായുമെല്ലാം ചർച്ച നടത്തുന്നുണ്ട്. വാക്സിൻ നൽകുന്നതിന് സംസ്ഥാനം പൂർണമായും സജ്ജമാകുമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രി കെയർ ഫണ്ടിൽ നിന്ന് ഒരു ലക്ഷം പോർട്ടബിൾ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങാൻ അനുമതി നൽകി. കോവിഡ് മാനേജ്മെന്റിനായി ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽ‌എം‌ഒ) വിതരണം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഈ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എത്രയും വേഗം സംഭരിക്കണമെന്നും, ഓക്സിജൻ ഏറ്റവും ആവശ്യം ഉള്ള സംസ്ഥാനങ്ങൾക്ക് നൽകണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ 15 ദിവസം കൂടി നീട്ടി; ഇന്നലെ മരിച്ചത് 985 പേർ
Open in App
Home
Video
Impact Shorts
Web Stories