അതേസമയം ചില ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചെന്നും മമത പറഞ്ഞു. മുഖ്യമന്ത്രിമാരെ ഔദ്യോഗികമായി ക്ഷണിച്ചിട്ടും സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും അവഹേളിക്കപ്പെട്ടതായും വിഡിയോ കോണ്‍ഫറന്‍സിങ് കഴിഞ്ഞ് മമത പറഞ്ഞു.
Also Read-കോവിഡ് പരിശോധന ഇനി വീടുകളിൽ; പരിശോധന നടത്താൻ ICMR അനുമതി
വാക്‌സിന്‍, റെംഡെസിവിര്‍, മെഡിക്കല്‍ ഓക്‌സിജന്‍ എന്നിവയെക്കുറിച്ചൊന്നും പ്രധാനമന്ത്രി ചോദിച്ചില്ല. ബ്ലാക്ക് ഫംഗസ് കേസുകളെക്കുറിച്ചും അദ്ദേഹം ചോദിച്ചില്ല. അവഹേളിക്കപ്പെട്ടതുപോലെ തനിക്ക് അനുഭവപ്പെട്ടെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിന്‍ കൂടുതല്‍ ആവശ്യപ്പെടാന്‍ പോലും അവസരം നല്‍കിയില്ലെന്നും മമത ആരോപിച്ചു.
advertisement
അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ നേരത്തെയും ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നു അന്ന് കേസുകള്‍ വര്‍ധിക്കാന്‍ കാരണമായി. പ്രധാനമന്ത്രിക്ക് അരക്ഷിതബോധം അനുഭവപ്പെട്ടതിനാലാണ് മുഖ്യമന്ത്രിമാര്‍ പറയുന്നത് കേള്‍ക്കാന്‍ അദ്ദേഹം തയ്യാറാകാതിരുന്നതെന്ന് മമത പറഞ്ഞു.
അതേസമയം കോവിഡ് രോഗികളില്‍ നിന്ന് രണ്ടുമീറ്റര്‍ ദൂരത്തേക്ക് ഡ്രോപ്ലെറ്റുകള്‍ സാധ്യതയുണ്ടെങ്കില്‍ എയ്റോസോളുകള്‍ക്ക് 10 മീറ്റര്‍വരെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡ്വൈസര്‍ കെ വിജയരാഘവന്റെ ഓഫീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.
കോവിഡ് വ്യാപനം തടയുന്നതിനായി മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ശുചിത്വം, വായു സഞ്ചാരം എന്നിവ ഉറപ്പുവരുത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസ് വ്യാപനം പ്രധാനമായി ഉണ്ടാകുന്നത് കോവിഡ് ബാധിതനായ ആളുടെ ഉമിനീര്‍, വായില്‍ നിന്നോ മൂക്കില്‍ നിന്നോ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തുവരുന്ന ഡ്രോപ്ലെറ്റുകള്‍, എയ്റോസോളുകള്‍ എന്നിവയിലൂടെയാണ്.
രോഗലക്ഷണങ്ങള്‍ ഇല്ലാത്ത വ്യക്തിയില്‍ നിന്നും രോഗബാധിതനായ വ്യക്തിയില്‍ നിന്നുള്ള ഡ്രോപ്ലെറ്റുകളിലൂടെയും വൈറസ് വ്യാപിക്കാം. ഇരട്ട ലെയര്‍ മാസ്‌ക് അല്ലെങ്കില്‍ എന്‍95 മാസ്‌ക് ധരിക്കണം. വൈറസ് പകരുന്നത് തടയുന്നതിനായി വീടുകളിലും ഓഫീസുകളിലും വായു സഞ്ചാരം ഉറപ്പുവരുത്തണം. വാതിലുകള്‍ തുറന്നിടുകയും ഫാനുകള്‍, എയര്‍കണ്ടീഷനുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുക.