കോവിഡ് പരിശോധന ഇനി വീടുകളിൽ; പരിശോധന നടത്താൻ ICMR അനുമതി
- Published by:Naseeba TC
- news18-malayalam
Last Updated:
വീടുകളിൽ നടത്തുന്ന പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുന്നവർ വീണ്ടും പരിശോധന നടത്തേണ്ടതില്ല.
ന്യൂഡൽഹി: ലാബുകളുടെയോ മെഡിക്കൽ രംഗത്ത് വൈദഗ്ദ്യം ഉള്ളവരുടെയോ സഹായം കൂടതെ കോവിഡ് ടെസ്റ്റ് ഇനി വീടുകളിലും. ഇതിനുള്ള അനുമതി നൽകുന്നതാണ് ഐസിഎംആർ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മാർഗരേഖ. പരിശോധനയ്ക്കാനുള്ള റാപിഡ് ആന്റിജൻ കിറ്റ് തയാറായിക്കഴിഞ്ഞു.
മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് നിർമ്മിച്ചിരിക്കുന്ന കിറ്റിന്റെ വില 250 രൂപയാണ്. മാർഗരേഖ പ്രകാരം രോഗലക്ഷണം ഉള്ളവർക്കും ലബോറട്ടറിയിൽ നിന്ന് പരിശോധിച്ച് രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം ഉള്ളവർക്കുമാണ് പരിശോധനയ്ക്ക് അനുമതി. വീടുകളിൽ നടത്തുന്ന പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുന്നവർ വീണ്ടും പരിശോധന നടത്തേണ്ടതില്ല.
You may also like:'കൊറോണ ദേവി'; കോവിഡിൽ നിന്ന് ഭക്തരെ രക്ഷിക്കാൻ തമിഴ്‌നാട്ടിലെ ക്ഷേത്രം
അവരെ പോസിറ്റീവ് കേസ് ആയി പരിഗണിക്കും. എന്നാൽ രോഗ ലക്ഷണം ഉള്ളവർക്ക് ഇത്തരം പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ അവർ ആർ ടി പി സി ആർ പരിശോധനയ്ക്ക് വിധേയരാകണം. പരിശോധന രീതി പരിചയപ്പെടുത്തുന്ന മൊബൈൽ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ഇതുപ്രകാരം പരിശോധയ്ക്ക് ശേഷം ടെസ്റ്റ് സ്ട്രിപ്പിന്റെ ഫോട്ടോ ആപ്പിൽ അപ്‌ലോഡ് ചെയ്യണം.
advertisement
𝐈𝐂𝐌𝐑 𝐢𝐬𝐬𝐮𝐞𝐝 𝐀𝐝𝐯𝐢𝐬𝐨𝐫𝐲 𝐟𝐨𝐫 𝐂𝐎𝐕𝐈𝐃-𝟏𝟗 𝐇𝐨𝐦𝐞 𝐓𝐞𝐬𝐭𝐢𝐧𝐠 𝐮𝐬𝐢𝐧𝐠 𝐑𝐚𝐩𝐢𝐝 𝐀𝐧𝐭𝐢𝐠𝐞𝐧 𝐓𝐞𝐬𝐭𝐬 (𝐑𝐀𝐓𝐬). For more details visit https://t.co/dI1pqvXAsZ @PMOIndia #ICMRFIGHTSCOVID19 #IndiaFightsCOVID19 pic.twitter.com/membV3hPbX
— ICMR (@ICMRDELHI) May 19, 2021
രോഗി പോസറ്റീവ് ആണോ ആണോ അല്ലയോ എന്ന് അതിലൂടെ അറിയാം. ആപ്പിൽ കൈമാറുന്ന രേഖകൾ സുരക്ഷിതം ആയിരിക്കുമെന്നും മാർഗ്ഗരേഖയിൽ വ്യക്തമാക്കുന്നുണ്ട്. കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സഹാചര്യത്തിൽ ഗ്രാമീണ മേഖലയിൽ അടക്കം പരിശോധന വ്യാപിപ്പിക്കാൻ നീക്കം ഗുണം ചെയ്യും .
advertisement
India reports 2,76,070 new #COVID19 cases, 3,69,077 discharges & 3,874 deaths in last 24 hrs, as per Health Ministry.
Total cases: 2,57,72,400
Total discharges: 2,23,55,440
Death toll: 2,87,122
Active cases: 31,29,878
Total vaccination: 18,70,09,792 pic.twitter.com/ZyTh8pZano
— ANI (@ANI) May 20, 2021
advertisement
അതേസമയം, ഇന്ത്യയിൽ പ്രതിദിന കോവിഡ് മരണങ്ങളിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ 3,874 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. ഇന്നലെ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഇന്ന് ആശ്വാസ വാർത്ത വന്നിരിക്കുന്നത്. ബുധനാഴ്ച്ചത്തെ കണക്കുപ്രകാരം 4,529 പേരായിരുന്നു മരിച്ചത്.
You may also like:Pinarayi Vijayan Swearing In Ceremony | സത്യപ്രതിജ്ഞാ വേളയിൽ നവകേരള ഗീതാഞ്ജലിയുമായി യേശുദാസ്, മോഹൻലാൽ, എ.ആർ. റഹ്മാൻ
2,76,110 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച്ചത്തേതിനാക്കാൾ കൂടുതലാണിത്. ഇന്നലെ 2,67,334 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,87,122 ആയി. 31,29,878 സജീവ കേസുകളാണ് ഉള്ളത്.
advertisement
തമിഴ്നാട്- 24,875, കർണാടക-34,281, മഹാരാഷ്ട്ര-34,031, കേരളം-32,762, ആന്ധ്രപ്രദേശ്- 23,160 എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിദിന കോവിഡ് കണക്കുകൾ.
Location :
First Published :
May 20, 2021 11:06 AM IST