തിരുവനന്തപുരം റേഞ്ച് ഡി ഐ ജി കെ സഞ്ജയ്കുമാറിന്‍റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് സമീറിനെ അറസ്റ്റ് ചെയ്തത്. വിഐപികളെയും സെലിബ്രിറ്റികളെയും ബാധിക്കുന്ന തരത്തില്‍ വ്യാജവാർത്ത സൃഷ്ടിച്ച് പ്രചരിപ്പിച്ചതിനും പരിഭ്രാന്തി പരത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐപിസി 469, സിഐടി 66, ദുരന്ത നിവാരണ 54 നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
You may also like:കേരളത്തിന്റെ ഫ്ലോറൻസ് നൈറ്റിംഗേൽ; ആരോഗ്യമന്ത്രിയെ വാഴ്ത്തിപ്പാടി സംവിധായകൻ പ്രിയദർശൻ [NEWS]വർക്ക് ഷോപ്പുകൾ ഞായറും വ്യാഴവും തുറക്കാം; പഞ്ചറൊട്ടിക്കൽ 24 മണിക്കൂറും [NEWS]'മുല്ലപ്പള്ളിയോട് മുഖ്യമന്ത്രിക്ക് കുടിപ്പക'; രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല
advertisement
[NEWS]
ഇയാൾ വ്യാജ വാർത്തകൾ നിർമ്മിക്കാനും, പ്രചരിപ്പിക്കാനും ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകൾ പടച്ചു വിടുന്നവർക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും അടക്കം നേരത്തെ തന്നെ കര്‍ശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.
