HOME /NEWS /Kerala / വർക്ക് ഷോപ്പുകൾ ഞായറും വ്യാഴവും തുറക്കാം; പഞ്ചറൊട്ടിക്കൽ 24 മണിക്കൂറും: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

വർക്ക് ഷോപ്പുകൾ ഞായറും വ്യാഴവും തുറക്കാം; പഞ്ചറൊട്ടിക്കൽ 24 മണിക്കൂറും: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

News18 Malayalam

News18 Malayalam

ഞായർ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 മണിവരെ പ്രവർത്തിക്കാം.

  • Share this:

    തിരുവനന്തപുരം:  വർക്‌ഷോപ്പുകളും സ്പെയർ പാർട്സ് കടകളും തുറക്കുന്നതിന്  മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഞായർ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 മണിവരെ പ്രവർത്തിക്കാം. അടിയന്തര സ്വഭാവമുള്ള ജോലികൾ മാത്രമേ ചെയ്യാനാകൂ. ഇൻഷ്വറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതിന് തടസമില്ല.

    ടയറുകൾ, ഓട്ടോമോട്ടിവ് ബാറ്ററികൾ എന്നിവ അറ്റകുറ്റപ്പണി നടത്തുന്ന വർക്‌ഷോപ്പുകൾക്കും പ്രവർ‌ത്തിക്കാം. ഇൻഷ്വറസ് ക്ലെയിമുമായി ബന്ധമില്ലാത്ത ചെറിയ പണികൾ, പെയിന്റിംഗ്, അപ്ഹോൾസറി, കാറുകളും ബൈക്കുകളും കഴുകൽ തുടങ്ങിയ ജോലികൾ ചെയ്യാൻ ലോക്ഡൗൺ കാലത്ത് അനുവാദമില്ല.

    മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ടയർ റിപ്പയർ തുടങ്ങിയ വിഭാഗങ്ങളുടെ കട തുറക്കാതെയുള്ള ഓൺ റോഡ് സർവീസും റോഡ് സൈഡ് സർവീസും 24 മണിക്കൂറും പ്രവർത്തിക്കാം. ചരക്ക് നീക്കം തടസ്സപെടാത്ത സാഹചര്യത്തിൽ ഹൈവേകളിലടക്കം ഇത്തരം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാം.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    വർക് ഷോപ്പുകളെ നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. 15 ജീവനക്കാരും അതിലധികവും ഉള്ളവർ കാറ്റഗറി എയിൽ.  8 മുതൽ 14 ജീവനക്കാരുള്ള സ്ഥാപനങ്ങൾ കാറ്റഗറി ബിയിൽ. മൂന്ന് മുതൽ ഏഴ് ജീവനക്കാർവരെയുള്ള സ്ഥാപനങ്ങൾ കാറ്റഗറി സിയിൽ. രണ്ട് ജീവനക്കാർവരെയുള്ള സ്ഥാപനങ്ങൾ കാറ്റഗറി ഡിയിൽ.

    You may also like:'കരയുന്ന മകളെ ദൂരെ നിന്ന് കണ്ട് കണ്ണീരണിഞ്ഞ് നഴ്സായ അമ്മ: മുഖ്യമന്ത്രിയെപ്പോലും കരയിച്ച കാഴ്ച കര്‍ണ്ണാടകയിൽ

    [NEWS]COVID 19| കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന് 273 തസ്തികകള്‍; പകുതി തസ്തികകളില്‍ ഉടന്‍ നിയമനം

    [NEWS]21 ദിവസത്തെ ലോക്ക് ഡൗൺ നീട്ടുമോ? തീരുമാനം മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം

    [PHOTO]

    എ കാറ്റഗറിയിലുള്ള സ്ഥാപനങ്ങളിൽ എട്ട് ജീവനക്കാർക്കും ബി കാറ്റഗറിയിൽ അഞ്ച് ജീവനക്കാർക്കും സി കാറ്റഗറിയിൽ മൂന്ന് ജീവനക്കാർക്കും ഡി കാറ്റഗറിയിൽപ്പെട്ട സ്ഥാപനത്തിൽ ഒരു ജീവനക്കാരനും ജോലി ചെയ്യാം. ബാർബർ ഷോപുകൾ അടക്കമുള്ള കടകൾക്കും സർക്കാർ വൈകാതെ ഇളവുകൾ പ്രഖ്യാപിച്ചേക്കും.

    First published:

    Tags: 21 day Lockdown, Corona, Corona Kerala, Corona News, Corona outbreak, Corona virus, Corona Virus in Kerala, Covid 19