HOME /NEWS /Kerala / 'മുല്ലപ്പള്ളിയോട് മുഖ്യമന്ത്രിക്ക് കുടിപ്പക'; രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

'മുല്ലപ്പള്ളിയോട് മുഖ്യമന്ത്രിക്ക് കുടിപ്പക'; രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

ramesh chennithala

ramesh chennithala

കള്ളം കൈയോടെ പിടിച്ചപ്പോള്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മേലെ കുതിര കയറുകയാണെന്ന് ചെന്നിത്തല

  • Share this:

    തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ പലതരം വീഴ്ചകളും പാളിച്ചകളും ശ്രദ്ധയില്‍പ്പെട്ടെങ്കിലും പലതും പ്രതിപക്ഷം ഇതുവരെ ഉന്നയിച്ചിട്ടില്ല. എന്നാൽ കള്ളം കൈയോടെ പിടിച്ചപ്പോള്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മേലെ കുതിര കയറുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.

    വസ്തുനിഷ്ഠമായ ചില കാര്യങ്ങള്‍ മാത്രമാണ് ഇന്നലെ മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും ഞാനും കൂടി വാര്‍ത്താസമ്മേളമനത്തില്‍ പറഞ്ഞത്. പ്രവാസികളുടെ കാര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉന്നയിച്ചത് ശരിയായ ആരോപണമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തികഞ്ഞ അസഹിഷ്ണുതയാണ് കാണിക്കുന്നത്. മുല്ലപ്പള്ളിയോട് മുഖ്യമന്ത്രിക്ക് കുടിപ്പകയാണെന്നും ഈ കുന്നായ്മ തുടങ്ങിയിട്ട് കുറേ കാലമായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

    You may also like:COVID 19| 'ഹനുമാൻ സഞ്ജീവനി കൊണ്ടുവന്നതുപോലെ'; മരുന്നിന് ഇന്ത്യൻ പ്രധാനമന്ത്രിയോട് സഹായം തേടി ബ്രസീലിയൻ പ്രസിഡന്റ്‍ [NEWS]COVID 19| സ്പെയിനിൽ കാർ പാർക്കിംഗ് ഏരിയകൾ ശവപ്പെട്ടികളാൽ നിറഞ്ഞു; ഹൃദയഭേദകം ഈ കാഴ്ച [PHOTO]അനിൽ അക്കരയുടെ പശുത്തൊഴുത്തില്‍ അറുത്തുമാറ്റിയ പൂച്ചയുടെ തല; അജ്ഞാതരൂപം കണ്ടതായി അയല്‍വാസികള്‍ [NEWS]

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    കൊവിഡ് വരും മുന്‍പേ തന്നെ കേരളത്തിന്റെ സാമ്പത്തികാവസ്ഥ തകര്‍ന്ന അവസ്ഥയിലായിരുന്നു. കെടുകാര്യസ്ഥത, ധൂര്‍ത്ത്, നികുതി പിരിവിലെ പാളിച്ച ഇതൊക്കെയാണ് കേരളത്തില്‍ സാമ്പത്തികസ്ഥിതി മോശമാകാന്‍ കാരണമെന്നും സാമ്പത്തിക മാനേജ്‌മെന്റിലെ പാളിച്ച കൊവിഡിന്റെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം സാലറി ചലഞ്ചിന് എതിരല്ലെന്നും നിര്‍ബന്ധമായി സാലറി ചലഞ്ച് നടപ്പാക്കരുതെന്നാണ് പറഞ്ഞതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

    First published:

    Tags: Chief Minister Pinarayi Vijayan, Mullappalli ramachandran, Opposition leader ramesh chennithala