കേരളത്തിന്റെ ഫ്ലോറൻസ് നൈറ്റിംഗേൽ; ആരോഗ്യമന്ത്രിയെ വാഴ്ത്തിപ്പാടി സംവിധായകൻ പ്രിയദർശൻ
Last Updated:
പൗരന്മാരെ രക്ഷിക്കാനുള്ള നിങ്ങളുടെ ശ്രമം വളരെയധികം പ്രശംസനീയമാണെന്നും പ്രിയദർശൻ കുറിച്ചു.
കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ പുകഴ്ത്തി സംവിധായകൻ പ്രിയദർശൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് ശൈലജ ടീച്ചറിനെ സംവിധായകൻ അഭിനന്ദിച്ചത്.
കേരളത്തിന്റെ ഫ്ലോറൻസ് നൈറ്റിംഗേൽ ആണ് ശൈലജ ടീച്ചർ എന്നാണ് സംവിധായകൻ പ്രിയദർശൻ പറഞ്ഞത്. കേരളത്തിന്റെ ഫ്ലോറൻസ് നൈറ്റിംഗേൽ ആയ ടീച്ചർ നിരവധി പേർക്ക് പ്രചോദനമാണെന്നും സംവിധായകൻ കുറിച്ചു.
പൗരന്മാരെ രക്ഷിക്കാനുള്ള നിങ്ങളുടെ ശ്രമം വളരെയധികം പ്രശംസനീയമാണെന്നും പ്രിയദർശൻ കുറിച്ചു.
(ആരാണ് ഫ്ലോറൻസ് നൈറ്റിംഗേൽ - വിളക്കേന്തിയ വനിത എന്നറിയപ്പെടുന്ന ഇവർ ക്രീമിയൻ യുദ്ധകാലത്ത് (1853–1856) പരിക്കേറ്റ പട്ടാളക്കാർക്കു നൽകിയ പരിചരണത്തിലൂടെയാണ് പ്രശസ്തയായത്. ആധുനിക നഴ്‌സിങ്ങിന് അടിത്തറപാകിയത് ഇവരാണ്)
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 08, 2020 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കേരളത്തിന്റെ ഫ്ലോറൻസ് നൈറ്റിംഗേൽ; ആരോഗ്യമന്ത്രിയെ വാഴ്ത്തിപ്പാടി സംവിധായകൻ പ്രിയദർശൻ