TRENDING:

'ദൈവം ഞങ്ങൾക്കൊപ്പമുണ്ട്': കോവിഡ് പ്രതിരോധ വിലക്ക് ലംഘിച്ച് പാകിസ്താനിലെ പള്ളികളിൽ ആളുകൾ കൂടുന്നു

Last Updated:

'മതവിശ്വാസവും പ്രാര്‍ഥനയും പാക് ജനങ്ങളുടെ വൈകാരികമായ വിഷയമാണ്.അതുകൊണ്ട് തന്നെ സർക്കാരിന് ഈ വിഷയത്തിൽ വളരെ മയപരമായി മാത്രമെ ഇടപെടാനാകൂ എന്നാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സ്പെഷ്യൽ അസിസ്റ്റന്റ് മിർസ ഷഹ്സാദ് അക്ബർ പറയുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇസ്ലാമബാദ്: കോവിഡ് 19 പ്രതിരോധ വിലക്കുകളെല്ലാം കാറ്റിൽപ്പറത്തി പാകിസ്താനിലെ പള്ളികളിൽ ഇപ്പോഴും ആളുകൾ പ്രാർഥനയ്ക്കായി ഒത്തു കൂടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ പള്ളികളിൽ പ്രാർഥനയ്ക്കായി അഞ്ചോ അതിൽ കൂടുതലോ ആളുകൾ ഒത്തു കൂടുന്നത് പാക് സർക്കാർ വിലക്കിയിരുന്നു. എന്നാൽ ഇത് മറികടന്നാണ് സുരക്ഷാ മുൻകരുതലുകൾ പോലും സ്വീകരിക്കാതെ ആളുകൾ പള്ളികളിലെത്തുന്നതെന്നാണ് റിപ്പോർട്ട്.
advertisement

മുസ്ലീം ഭൂരിപക്ഷത്തിൽ ലോകത്തിൽ തന്നെ രണ്ടാം സ്ഥാനത്തുള്ള പാകിസ്താനിൽ കഴിഞ്ഞ ദിവസത്തെ (ഏപ്രിൽ 13) കണക്കുകള്‍ പ്രകാരം 5300 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 92 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാകിസ്താനിൽ നിലവിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നവരില്‍ 60% പേരും ഉംറ തീർഥാടനം കഴിഞ്ഞെത്തിയവരോ അല്ലെങ്കിൽ തബ് ലീഗ് ഇ ജമാഅത്ത് പ്രവർത്തകരോ ആണെന്നാണ് പറയപ്പെടുന്നത്. വൈറസ് വ്യാപനം വർധിച്ച സാഹചര്യത്തിലാണ് സർക്കാർ കര്‍ശന നിയന്ത്രണങ്ങൾ നടപ്പിലാക്കിയത്. എന്നാൽ ഇത് പാലിക്കാൻ ഭൂരിഭാഗം പേരും തയ്യാറല്ല എന്നതാണ് സങ്കടകരമായ വസ്തുത.

advertisement

'പാശ്ചാത്യ രാജ്യങ്ങളിലെ ആളുകളെ ബാധിക്കുന്നത് പോലെ വൈറസ് ഞങ്ങളെ ബാധിക്കില്ലെന്നാണ് ഞങ്ങളുടെ പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്ന ആൾ പറയുന്നത്.. 'അഞ്ച് നേരമുള്ള പ്രാര്‍ഥനയ്ക്ക് മുന്നോടിയായി നമ്മൾ കൈകളും മുഖവും കഴുകാറുണ്ട്.. എന്നാൽ അവിശ്വാസികൾ അത് ചെയ്യാറില്ല.. അതുകൊണ്ട് തന്നെ നമുക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല.. ദൈവം നമ്മുടെ കൂടെയുണ്ട്..' എന്നായിരുന്നു വാക്കുകളെന്നാണ് പള്ളിയിൽ പ്രാര്‍ഥന കഴിഞ്ഞെത്തിയ സാബിർ ദുറാനി എന്നയാൾ റോയിട്ടേസിനോട് പറഞ്ഞത്. രാജ്യത്തെ പലപള്ളികളിലും പ്രാർഥനയ്ക്കെത്തുന്നവരും സമാന അഭിപ്രായം തന്നെയാണ് പ്രകടിപ്പിക്കുന്നത്.

advertisement

You may also like:കോവിഡ് പ്രതിരോധം; ക്രെഡിറ്റ് ജനങ്ങൾക്കെന്ന് മുഖ്യമന്ത്രി [NEWS]COVID 19| മരണസംഖ്യ ഉയരുന്നു; മോർച്ചറികൾ നിറഞ്ഞു: പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വീടുകളിൽ സൂക്ഷിക്കേണ്ട ദുര്യോഗത്തിൽ ഇക്വഡോർ ജനത [NEWS]ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ പൂർണ അര്‍ഥത്തില്‍ നടപ്പാക്കണമെന്ന് ഡി.ജി.പി [NEWS]

advertisement

ഇരുപത് കോടിയിലധികം ജനസംഖ്യയുള്ള പാകിസ്താനിൽ മതത്തിന് ആഴത്തിലുള്ള സ്വാധീനമാണുള്ളത്. തെര‍ഞ്ഞെടുപ്പുകളിൽ ജയിക്കാനായില്ലെങ്കിലും ഇവിടുത്തെ മതസംഘടനകൾക്ക് ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്താനുള്ള ശക്തിയുണ്ട്. 'മതവിശ്വാസവും പ്രാര്‍ഥനയും പാക് ജനങ്ങളുടെ വൈകാരികമായ വിഷയമാണ്.അതുകൊണ്ട് തന്നെ സർക്കാരിന് ഈ വിഷയത്തിൽ വളരെ മയപരമായി മാത്രമെ ഇടപെടാനാകൂ എന്നാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സ്പെഷ്യൽ അസിസ്റ്റന്റ് മിർസ ഷഹ്സാദ് അക്ബർ പറയുന്നത്.

ഒരുമിച്ചുള്ള പ്രാര്‍ഥന പ്രത്യേകിച്ച് വെള്ളിയാഴ്ചകളിലെ ജമാഅത്ത് നമസ്കാരം വൈറസ് വ്യാപനത്തിന് സാധ്യത ഉയർത്തുമെന്ന കടുത്ത ആശങ്ക ഉയരുന്നുണ്ട്. റമദാൻ കാലം അടുത്തു വരുന്നതിനാൽ പള്ളികളിലെത്തുന്നവരുടെ എണ്ണത്തിൽ ഇരട്ടി വർധനവുണ്ടാകും.. ആ സാഹചര്യം എങ്ങനെ മറികടക്കും എന്ന ആശങ്കയിലാണ് അധികൃതർ.

advertisement

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ ഇസ്ലാമിക് കൗൺസിൽ മതപണ്ഡിതന്‍മാരുമായും ജനങ്ങളുമായും സംസാരിച്ചിരുന്നു. വൈറസ് വ്യാപനം നിയന്ത്രിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടാനായിരുന്നു ഇത് എന്നാൽ പല മത പണ്ഡിതന്മാരും പ്രാദേശിക നേതാക്കളും ഈ വിലക്കുകളെ എതിര്‍ക്കുകയാണുണ്ടായത്..

പ്രാർഥന കൂട്ടായ്മകൾ നിയന്ത്രിക്കണമെന്ന സർക്കാർ ഉത്തരവ് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് പാകിസ്താനിലെ ഒരു പ്രമുഖ മതനേതാവായ മുഫ്തി കഫായത്തുള്ള നൂറുകണക്കിന് ജനങ്ങളെ സാക്ഷിയാക്കി നിർത്തി പറഞ്ഞത്. അങ്ങനെ ചെയ്യുകയാണെങ്കിൽ അമേരിക്കയുടെ നിർദേശപ്രകാരം നിങ്ങൾ പള്ളികൾ ഒഴിപ്പിച്ചു എന്ന് ഞങ്ങൾക്ക് ചിന്തിക്കേണ്ടി വരും.. ജീവൻ കൊടുക്കാൻ തയ്യാറാണ്.. പക്ഷെ പള്ളികൾ ഉപേക്ഷിക്കാൻ തയ്യാറല്ല എന്നായിരുന്നു വാക്കുകൾ.

പാകിസ്താനിലെ കറാച്ചിയിൽ വെള്ളിയാഴ്ച നമസ്കാരത്തിന് ആളുകളൊത്ത് ചേരുന്നത് തടയാനെത്തിയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. സംഘർഷങ്ങൾക്കാണ് സംഭവം വഴിവച്ചത്. 'മുസ്ലീങ്ങളെ പള്ളികള്‍ നിങ്ങളെ വിളിക്കുന്നു'എന്ന അര്‍ഥത്തിൽ ഒരു ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡ് ആയിരുന്നു. മതപരമായ വിഷയം ആയതു കൊണ്ട് തന്നെ ചിലയിടങ്ങളിൽ പൊലീസും നിസഹാരായി നിൽക്കുന്ന അവസ്ഥയുണ്ട്.

ഇത് വളരെ സെന്‍സിറ്റീവ് ആയ ഒരു വിഷയമാണ്.. പല പള്ളികളും സര്‍ക്കാരിനെ പിന്തുണച്ച് ഒപ്പം നില്‍ക്കുന്നുണ്ട്. എന്നാൽ അല്ലാത്തവരെ നിർബന്ധിച്ച് അടിച്ചേൽപ്പിക്കാനാവില്ല.. വടിയെടുത്ത് നിർബന്ധിക്കാനാണെങ്കിൽ പാകിസ്താനിൽ മുഴുവൻ നിർബന്ധിച്ച് അടിച്ചേൽപ്പിക്കാന്‍ വടികള്‍ തികയാതെ പോകും എന്നായിരുന്നു പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സ്പെഷ്യൽ അസിസ്റ്റന്റ് മിർസ ഷഹ്സാദ് അക്ബറിന്റെ പ്രതികരണം.

മലയാളം വാർത്തകൾ/ വാർത്ത/Corona/
'ദൈവം ഞങ്ങൾക്കൊപ്പമുണ്ട്': കോവിഡ് പ്രതിരോധ വിലക്ക് ലംഘിച്ച് പാകിസ്താനിലെ പള്ളികളിൽ ആളുകൾ കൂടുന്നു
Open in App
Home
Video
Impact Shorts
Web Stories