മാസ്ക് ധരിക്കുന്നതിലൂടെ ആയിരക്കണക്കിന് പേർക്ക് രോഗവ്യാപനത്തിൽ നിന്നും രക്ഷനേടാനാകും. അമേരിക്കയിലെ നാഷണൽ അക്കാദമി ഓഫ് സയൻസ് പഠനത്തിലാണ് മാസ്കിന്റെ ഗുണങ്ങൾ വ്യക്തമാക്കുന്നത്.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നിലവിൽ സാമൂഹിക അകലവും ലോക്ക്ഡൗണുമാണ് മിക്ക രാജ്യങ്ങളിലും അനുവർത്തിക്കുന്നത്.
കോവിഡ് രൂക്ഷമായ ഇറ്റലിയിൽ ഏപ്രിൽ 6 മുതലാണ് മാസ്ക് നിർബന്ധമാക്കിയത്. ന്യൂയോർക്കിൽ ഏപ്രിൽ 17 നും മാസ്ക് നിർബന്ധമാക്കി. ഇതിന് ശേഷം രോഗവ്യാപനം കുറഞ്ഞതായി പഠനം പറയുന്നു.
TRENDING:സർക്കാരിന്റെ കോവിഡ് പ്രവർത്തനങ്ങളെ പ്രശംസിച്ചതിന് സസ്പെൻഷൻ; മലപ്പുറത്തെ കോൺഗ്രസ് നേതാവ് ഇനി സിപിഎമ്മിനൊപ്പം[NEWS]കഴിഞ്ഞ ഫെബ്രുവരിയിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 55 ഡോളറായിരുന്നു. മാർച്ച് ആദ്യം അത് 35ലേക്കും പിന്നീട് 20 ഡോളറിലേക്കും വീണു. ഈ വീഴ്ചയുടെ ഗുണം സാധാരണക്കാരന് കൈമാറാതെയാണ് നികുതി കൂട്ടി സർക്കാർ കോടികൾ കൊയ്തത്. [PHOTOS]ചേരയ്ക്കെന്ത് ക്വറന്റീൻ? ക്വറന്റീനിൽ കഴിയുന്ന വീട്ടിൽ പാമ്പ് കേറിയാലും പണി ഹെൽത്തിന് [NEWS]
advertisement
ന്യൂയോർക്കിൽ മാസ്ക് നിർബന്ധമാക്കിയതിന് ശേഷം രോഗവ്യാപനം ദിവസേന മൂന്ന് ശതമാനം കുറഞ്ഞതായാണ് കണ്ടെത്തൽ. ഇതേസമയം, മാസ്ക് നിർബന്ധമാക്കിതിരുന്ന മറ്റ് പ്രദേശങ്ങളിൽ രോഗവ്യാപനം കൂടിയെന്നും പഠനം പറയുന്നു.
സാമൂഹിക അകലം, ക്വാറന്റൈൻ, ഐസൊലേഷൻ, സാനിറ്റൈസിങ് എന്നീ മാർഗങ്ങളായിരുന്നു ഇറ്റലിയിലും ന്യൂയോർക്കിലും മാസ്ക് നിർബന്ധമാക്കുന്നതിന് മുമ്പ് ഉണ്ടായിരുന്നത്. എന്നാൽ വൈറസ് പകരുന്നത് തടയാൻ മാസ്ക് നിർബന്ധമാക്കിയതിലൂടെ രോഗവ്യാപനം കുറയ്ക്കാൻ സാധിച്ചെന്ന് പഠനം വ്യക്തമാക്കുന്നു.
വൈറസ് വായുവിലൂടെ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത് പ്രധാനമായും മൂക്കിലൂടെയും വായിലൂടെയുമാണ് എന്നതിനാലാണ് മാസ്ക് ധരിക്കുന്നത് കൂടുതൽ ഫലപ്രദമാകുന്നത്.