TRENDING:

COVID 19| കേസുകളുടെ എണ്ണം കൂടുന്നു; ഏതുനിമിഷവും സമൂഹവ്യാപനം നടന്നേക്കാം: മന്ത്രി കെ.കെ ശൈലജ

Last Updated:

ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം കൂടുകയാണ്. പ്രവാസികള്‍ക്ക് ദ്രുത പരിശോധന നടത്തുമെന്നും മന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് ഏതു നിമിഷവും സമൂഹവ്യാപനം നടന്നേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം കൂടുകയാണ്. പ്രവാസികള്‍ക്ക് ഇന്നു മുതല്‍ ദ്രുത പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
advertisement

മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ കൂടി വരുന്നതുകൊണ്ട് തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. കന്യാകുമാരിയില്‍ നിന്നടക്കം നിരവധി പേര്‍ തലസ്ഥാനത്ത് എത്തുന്നുണ്ട്. സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്ക് ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

TRENDING:മണ്ണാർക്കാട് ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു; യുവതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് റിപ്പോർട്ട് [NEWS]'ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ UN സെ​മി​നാ​ര്‍ പി​ആ​ര്‍ വ​ര്‍​ക്ക്'; പ​രി​ഹാസവുമായി കെ.​എം ഷാ​ജി [NEWS]Fair & Lovely | ഇനി 'ഫെയർ' ഇല്ല; വിമർശനങ്ങൾക്കൊടുവിൽ പേര് മാറ്റാൻ തയ്യാറായി യൂണിലീവർ [NEWS]

advertisement

വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നത് 21 വിമാനങ്ങളാണ്. 3420 പ്രവാസികളാണ് ഇന്ന് നാട്ടിലെത്തുക. ഇന്നലെ 21 വിമാനങ്ങളിലായി 4060 പ്രവാസികള്‍ കൊച്ചിയിലെത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ലണ്ടന്‍, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളും ഇക്കൂട്ടത്തിലുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 3,603 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,691 പേര്‍ വിവിധ ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഒന്‍പതു ജില്ലകളിലാണ് നൂറിലധികം രോഗികള്‍ ഉള്ളത്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണ്. ഇന്നലെ മാത്രം 152 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| കേസുകളുടെ എണ്ണം കൂടുന്നു; ഏതുനിമിഷവും സമൂഹവ്യാപനം നടന്നേക്കാം: മന്ത്രി കെ.കെ ശൈലജ
Open in App
Home
Video
Impact Shorts
Web Stories